ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ വാഹനത്തിലേക്ക് കാർ ഇടിച്ചുകയറ്റാൻ ശ്രമം; ഒരാൾ അറസ്റ്റിലായതായി സൂചന

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ ആക്രമണ ശ്രമം. ഗവർണറുടെ വാഹനത്തിലേക്ക് വാഹനം ഇടിച്ചു കയറ്റാനായിരുന്നു ശ്രമം. നോയിഡയിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. കറുത്ത സ്കോർപിയോ കാറാണ് ഇടിച്ചു കയറ്റാൻ ശ്രമിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. സംഭവത്തിൽ ഒരാൾ അറസ്റ്റിലായതായി സൂചനയുണ്ട്.
ഗവർണറുടെ വാഹനത്തെ പിന്തുടർന്ന് റോങ്ങ് സൈഡിലൂടെ മറ്റ് വാഹനങ്ങളെ മറികടന്ന് ഗവർണറുടെ വാഹനത്തിലേക്ക് ഇടിച്ചുകയറ്റാനായിരുന്നു ശ്രമം. എന്നാൽ, ഗവർണറിനൊപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ കൃത്യമായ ഇടപെടൽ അപകടം ഒഴിവാക്കുകയായിരുന്നു.
Story Highlights: attak arif mohammad khan
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here