Advertisement

45 ദിവസം കൊണ്ട് നാലുകോടി രൂപ; തക്കാളി വിറ്റ് കോടീശ്വരനായി ആന്ധ്ര കർഷകൻ

July 30, 2023
Google News 1 minute Read
tomato farmer 4 cr in 45 days

തക്കാളി വിറ്റ് കോടീശ്വരനായി ആന്ധ്രയിലെ കർഷകൻ. വെറും 45 ദിവസം കൊണ്ട് 4 കോടി രൂപയാണ് ചിറ്റൂരിലെ ചന്ദ്രമൗലി എന്ന കർഷകൻ നേടിയത്. ഏപ്രിൽ ആദ്യ വാരമാണ് തൻ്റെ 22 ഏക്കർ കൃഷിയിടത്തിൽ ചന്ദ്രമൗലി തക്കാളി വിതച്ചത്. ജൂൺ അവസാനത്തോടെ വിളവെടുക്കാനായി. കർണാടകയിലെ കോലാർ ചന്തയിലാണ് ചന്ദ്രമൗലി തക്കാളികൾ വിറ്റത്. 15 കിലോയുള്ള ഒരു പെട്ടി തക്കാളിക്ക് ഇവിടെ 1000 മുതൽ 1500 രൂപ വരെ ലഭിക്കും. ഇത്തരത്തിൽ 45 ദിവസം കൊണ്ട് 40,000 പെട്ടികളാണ് ചന്ദ്രമൗലി വിറ്റത്.

ആകെ കൃഷി ചെയ്യാൻ ചെലവായത് ഒരു കോടി രൂപയാണ് എന്ന് ചന്ദ്രമൗലി പറയുന്നു. നാല് കോടി രൂപ ആകെ ലഭിച്ചു. അപ്പോൾ ലാഭം 3 കോടി രൂപയാണ് എന്നും അദ്ദേഹം പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

Story Highlights: tomato farmer 4 cr in 45 days

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here