പ്രതിമാസം 5.5 ലക്ഷം രൂപ; കാലാവധി 25 വർഷം; ദുബായ് ലോട്ടറിയുടെ ഒന്നാം സമ്മാനം പ്രവാസിക്ക്

ഫാസ്റ്റ് 5 ഡ്രോയുടെ ഒന്നാം സമ്മാനം തേടിയെത്തിയത് പ്രവാസിയെ. ദുബായിൽ ജോലി ചെയ്യുന്ന ഉത്തർ പ്രദേശ് സ്വദേശി മുഹമ്മദ് ആദിൽ ഖാനാണ് ഒന്നാം സമ്മാനം. ലോട്ടറി അവതരിപ്പിച്ചതിന് ശേഷം നടക്കുന്ന ആദ്യ നറുക്കെടുപ്പിൽ തന്നെ ഒന്നാം സമ്മാനം നേടിയിരിക്കുകയാണ് ആർകിടെക്ടായ ആദിൽ. ( fast 5 draw Indian Man Working In Dubai Wins Mega Prize )
ദുബായിലെ റിയൽ എസ്റ്റേറ്റ് കമ്പനിയിൽ ഇന്റീരിയർ ഡിസൈൻ കൺസൾട്ടന്റായി പ്രവർത്തിക്കുന്ന ആദിൽ 25 വർഷത്തെ ഭാഗ്യം വന്നെത്തിയതിന്റെ അമ്പരപ്പിലാണ്. ഫാസ്റ്റ് 5 ഡ്രോയുടെ ഒന്നാം സമ്മാനം മറ്റ് ലോട്ടറികളിൽ നിന്ന് വ്യത്യസ്തമാണ്. ഒരുമിച്ച് ഒരു തുക ഒന്നാം സമ്മാനമായി നൽകാതെ 25 വർഷക്കാലം പ്രതിമാസം 25,000 ദിർഹം, കൃത്യമായി പറഞ്ഞാൽ 559,822 ലക്ഷം രൂപ നൽകുന്നതാണ് രീതി.
ലഖ്‌നൈ അസംഗർ സ്വദേശിയായ മുഹമ്മദ് ആദിൽ ഖാൻ 2018 ലാണ് ദുബായിൽ എത്തുന്നത്. കൊവിഡിനെ തുടർന്ന് സഹോദരൻ മരണമടഞ്ഞതോടെ കുടുംബത്തിന്റെ ചെലവുകളെല്ലാം ഒറ്റയ്ക്ക് നോക്കി നടത്തിയിരുന്നത് ആദിലായിരുന്നു. ‘ഇത്രനാൾ യുഎഇയിൽ ഒറ്റയ്ക്കായിരുന്നു താമസം. പണമില്ലാത്തതിനാൽ കുടുംബത്തെ ഒപ്പം കൂട്ടാൻ സാധിച്ചിരുന്നില്ല. ഇനി കുടുംബത്തെ ഒപ്പം കൂട്ടണം’- ആദിൽ പറഞ്ഞു. ലോട്ടറിയടിച്ച വിവരം കുടുംബത്തെ അറിയിച്ചപ്പോൾ അവർ വിശ്വസിക്കുന്നുണ്ടായിരുന്നില്ല എന്നും ആദിൽ പറഞ്ഞു.
Story Highlights: fast 5 draw Indian Man Working In Dubai Wins Mega Prize
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here