ജാംക്രിയേഷന്‍സ് ചെറുകഥ രചന മത്സരത്തിന് ആഗസ്റ്റ് 1 മുതല്‍ തുടക്കമാകും
ദമ്മാം: കലാ സാംസ്‌കാരിക കൂട്ടായ്മയായ ജാം ക്രിയേഷന്‍ സംഘടിപ്പിക്കുന്ന ചെറുകഥ രചന മത്സരത്തിന് ആഗസ്റ്റ് 1 മുതല്‍ തുടക്കമാകും. മത്സരത്തിന്റെ ആദ്യ പോസ്റ്ററ്റര്‍ ജാം ക്രിയേഷന്‍ കണ്‍വീനര്‍ സുബൈര്‍ പുല്ലാളൂരില്‍ നിന്നും സിനിമ സംവിധായകനും നാടക നടനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ജേക്കബ് ഉതുപ്പ് ഏറ്റു വാങ്ങി.
എഴുതാന്‍ കഴിവുള്ള ഒരു പാട് പേര്‍ നമ്മുടെ സമൂഹത്തിലുണ്ട് അത്തരം എഴുത്തുക്കാരെപ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് മത്സരം സംഘടിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളിലുള്ള ഏത് പ്രായക്കാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം, മലയാളത്തില്‍ മാത്രമുള്ള ചെറുകഥാ 2023 സെപ്റ്റംബര്‍ 1 -ാം തിയ്യതിക്ക് മുന്‍പായി എന്ന Jamcreationsdmm@gmail.com ഇ-മെയില്‍ ഐഡിയിലേക്ക് അയകേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0544016396 എന്ന നമ്പറില്‍ ബന്ധപ്പെടാം. പരിപാടിയില്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ, ജോഷി ബാഷ, സിദ്ധീഖ് ആലുവ, ബിനാന്‍ ബഷീര്‍, റഊഫ് ചാവക്കാട് എന്നിവരും സന്നിഹിതരായിരുന്നു.
Story Highlights: JamCreations Short Story Writing Competition will start from 1st August
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here