Advertisement

‘സലിം കുമാറിനെ പോലൊരാള്‍ ഹീനമായ പരാമര്‍ശം നടത്തരുതായിരുന്നു’; വിമര്‍ശിച്ച് വി ശിവന്‍കുട്ടി

August 4, 2023
Google News 2 minutes Read
V sivankutty facebook post against salim kumar

മിത്ത് വിവാദത്തില്‍ പരിഹാസവുമായി സമൂഹ മാധ്യമത്തിലൂടെ രംഗത്തെത്തിയ ചലച്ചിത്ര നടന്‍ സലിംകുമാറിനെ വിമര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സലിംകുമാറിനെ പോലെ ഒരാള്‍ ഹീനമായ പരാമര്‍ശം നടത്തരുതായിരുന്നെന്ന് വി ശിവന്‍കുട്ടി വിമര്‍ശിച്ചു. കെ രാധാകൃഷ്ണന്‍ ജനങ്ങള്‍ മികച്ച ഭൂരിപക്ഷത്തില്‍ ജയിപ്പിച്ച ജനനേതാവാണ്. ഒരു കാര്യവുമില്ലാതെയാണ് സലിംകുമാര്‍ അദ്ദേഹത്തെ വിവാദത്തിലേയ്ക്ക് വലിച്ചിഴച്ചതെന്നും വി ശിവന്‍കുട്ടി പറഞ്ഞു. (V sivankutty facebook post against salim kumar)

മിത്തും വിവാദവും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുമ്പോള്‍ ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രിയെന്നും ഭണ്ടാരത്തില്‍ നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണം എന്നായിരുന്നു സലിം കുമാറിന്റെ പരിഹാസം. പരിഹാസം വലിയ ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് വിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി രംഗത്തെത്തിയത്. സലിം കുമാര്‍ പരാമര്‍ശം പിന്‍വലിക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും വി ശിവന്‍കുട്ടി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:

ബഹു.ദേവസ്വം മന്ത്രി ശ്രീ.കെ രാധാകൃഷ്ണനെ മിത്തിസം വകുപ്പ് മന്ത്രി എന്നും നടവരവിനെ മിത്ത് മണി എന്നും പരാമര്‍ശിച്ച ചലച്ചിത്ര താരം ശ്രീ.സലീംകുമാറിന്റെ നടപടി ഒട്ടും ശരിയായില്ല. സലീംകുമാറിനെ പോലുള്ള ഒരാള്‍ ഇത്തരം ഹീനമായ പരാമര്‍ശം നടത്തരുതായിരുന്നു. കെ രാധാകൃഷ്ണന്‍ ജനങ്ങള്‍ മികച്ച ഭൂരിപക്ഷത്തില്‍ ജയിപ്പിച്ച ജനനേതാവാണ്. ഒരു കാര്യവുമില്ലാതെയാണ് സലീംകുമാര്‍ അദ്ദേഹത്തെ വിവാദത്തിലേയ്ക്ക് വലിച്ചിഴച്ചത്. സലീംകുമാര്‍ ഈ പരാമര്‍ശം പിന്‍വലിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.

Story Highlights: V sivankutty facebook post against salim kumar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here