Advertisement

‘നിന്റെ നല്ല കാലം വരാനിരിക്കുന്നതെയുള്ളൂ, നിന്നെപ്പോലെ മറ്റൊരാളില്ല’; ഫഹദിന് നസ്രിയയുടെ പിറന്നാളാശംസ; പടമെടുത്ത് മമ്മൂട്ടി

August 8, 2023
Google News 3 minutes Read

ഇന്ന് നടന്‍ ഫഹദ് ഫാസിലിന് 41-ാം ജന്മദിനം. കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് നടന്‍ ഫഹദ് ഫാസില്‍ കടന്നുപോകുന്നത്.പിറന്നാൾ ദിനത്തിൽ ഫഹദിന്റെ പ്രിയ പത്നി നസ്രിയ നസീമും മനോഹരമായ ജന്മദിനാശംസയുമായി എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ നസ്രിയ പങ്കുവച്ചിരിക്കുന്ന ഫഹദിനൊപ്പമുള്ള ചിത്രവും കുറിപ്പും നിമിഷനേരംകൊണ്ട് വൈറലായിരിക്കുകയാണ്.(Nazriyas birthday wishes to fahad fazil goes viral)

‘എന്റെ പ്രിയതമൻ ഷാനുവിന് പിറന്നാള്‍ ആശംസകൾ. നീ വജ്രത്തെപ്പോലെ തിളങ്ങട്ടെ. നിന്നെപ്പോലെ മറ്റൊരാളില്ല.ഏറ്റവും മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ. എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്താണ് നീ. നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു’ എന്നാണ് നസ്രിയ കുറിച്ചിരിക്കുന്നത്. നസ്രിയ പോസ്റ്റ് ചെയ്തിരിക്കുന്ന ചെയ്തിരിക്കുന്ന ചിത്രം എടുത്തതാകട്ടെ മമ്മൂട്ടിയും.

Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു

ഈ വര്‍ഷം ഫഹദിന്‍റെതായി ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രം പുഷ്പ 2 ആണ്. ഭന്‍വര്‍ സിംഗ് ഷെഖാവത് എന്ന പ്രതിനായക കഥാപാത്രത്തെയാണ് ഫഹദ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പുഷ്പ 2 ല്‍ ഈ കഥാപാത്രത്തിന് ആദ്യ ഭാഗത്തേതിലും സ്ക്രീന്‍ ടൈം ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. വന്‍ പ്രതിഫലമാണ് ചിത്രത്തിലെ അഭിനയത്തിന് ഫഹദിന് ലഭിക്കുന്നതെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ പറയുന്നത്.

Story Highlights: Nazriyas birthday wishes to fahad fazil goes viral

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here