Advertisement

രാജ്യത്ത് വിലക്കയറ്റം 7.44 ശതമാനം; ജൂലൈ മാസം സാധനങ്ങള്‍ക്ക് വില കുതിച്ചുയര്‍ന്നു

August 15, 2023
Google News 3 minutes Read
Retail inflation soars to 15-month high of 7.44% in July

പച്ചക്കറിയുടെയും ഭക്ഷ്യോത്പ്പനങ്ങളുടെയും വിലവര്‍ധന രാജ്യത്തെ വിലക്കയറ്റം ഉയര്‍ന്ന നിരക്കിലെത്തിച്ചു. വിലക്കയറ്റം ആറുശതമാനം വരെ ഉയരുമെന്ന റിസര്‍വ് ബാങ്കിന്റെ പ്രതീക്ഷകള്‍ തെറ്റിച്ച് ജൂലൈയിലെ 7.44 ശതമാനമായി. ജൂണില്‍ 4.81 ശതമാനമായിരുന്നു. ഭക്ഷ്യവില തോത് 11.51 ശതമാനമായി. പച്ചക്കറിവില മൈനസ് 9.3 നിന്ന് 37.34 ശതമാനമായും ഉയര്‍ന്നു. 15 മാസത്തെ ഉയര്‍ന്ന നിരക്കാണ് ഇപ്പോള്‍. മത്സ്യം, മാംസം, ധാന്യങ്ങള്‍ എന്നിവയ്ക്ക് വില കൂടിയപ്പോള്‍ പഴവര്‍ഗങ്ങള്‍ക്ക് വിലകുറഞ്ഞു. (Retail inflation soars to 15-month high of 7.44% in July)

പണപ്പെരുപ്പ നിരക്ക് 7.79 ശതമാനമായ 2022 മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. ഉപഭോക്തൃ ഭക്ഷ്യവില സൂചിക (സിഎഫ്പിഐ) ജൂണിലെ 4.49 ശതമാനത്തില്‍ നിന്ന് 11.51 ശതമാനമായി ഉയര്‍ന്നു. ഗ്രാമീണ മേഖലയിലെ പണപ്പെരുപ്പം 7.63 ശതമാനവും നഗരങ്ങളിലെ പണപ്പെരുപ്പം 7.20 ശതമാനവുമായി.

Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു

ഭക്ഷ്യപാനീയങ്ങളുടെ പണപ്പെരുപ്പം 4.63 ശതമാനത്തില്‍ നിന്ന് 10.57 ശതമാനമായി ഉയര്‍ന്നു. ധാന്യങ്ങളുടെ പണപ്പെരുപ്പ നിരക്ക് ജൂണിലെ 12.71 ശതമാനത്തില്‍ നിന്ന് 13.04 ശതമാനമായി ഉയര്‍ന്നു. ഇന്ധനങ്ങളുടേയും മറ്റും പണപ്പെരുപ്പ നിരക്ക് 3.67 ശതമാനവുമാണ്.

Story Highlights: Retail inflation soars to 15-month high of 7.44% in July

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here