‘പുതുപ്പള്ളിയിൽ ബിജെപി ജയിക്കേണ്ടത് ജനങ്ങളുടെ ആവശ്യം’; അനിൽ കെ ആന്റണി

പുതുപ്പള്ളിയിൽ എൻഡിഎ ജയിക്കേണ്ടത് ജനങ്ങളുടെ ആവശ്യമെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ കെ ആന്റണി. രാഷ്ട്രീയത്തിൽ വ്യക്തി ബന്ധങ്ങൾക്ക് പ്രസക്തിയില്ല. നരേന്ദ്രമോദി പ്രധാനമന്ത്രിയായതിന് ശേഷമുള്ള മാറ്റം കേരളത്തിൽ പ്രതിഭലിക്കുന്നില്ല. പുതുപ്പള്ളിയിൽ ബിജെപി സ്ഥാനാർത്ഥി ലിജിൻ ലാലിൻറെ പ്രചാരണത്തിന് എത്തിയതായിരുന്നു അനിൽ കെ ആന്റണി.(Anil K Antony about Puthuppally ByElection)
ഇന്ത്യ വളരെ വേഗത്തിൽ മുന്നോട്ട് പോകുന്നു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ നരേന്ദ്രമോദിയുടെ വികസന കാഴ്‌ചപ്പാടുകൾ ചർച്ചയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.ബിജെപി ആരുടെയും വികാരം വ്രണപ്പെടുത്താറില്ല. ആരെയും പ്രീണിപ്പിക്കാൻ മറ്റുള്ളവരുടെ വികാരം വ്രണപ്പെടുത്തുന്ന രാഷ്ട്രീയം ബിജെപിക്കില്ല. അങ്ങനെയുള്ള രാഷ്ട്രീയം ഇവിടെ വളരാൻ അനുവദിക്കില്ലെന്നും അനിൽ ആന്റണി വ്യക്തമാക്കി.
Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു
പുതുപ്പള്ളിയിലെ ഇടതുമുന്നണി സ്ഥാനാർത്ഥി ജയ്ക് സി തോമസ് ഇന്ന് നാമനിർദ്ദേശ പത്രിക നൽകും. കോട്ടയം കളക്ടറേറ്റിൽ വരണാധികാരിയായ ആർഡിഒ മുൻപാകെ രാവിലെ 11 മണിക്കാണ് ജയ്ക് പത്രിക സമർപ്പിക്കുക. ഇടത് കൺവീനർ ഇ.പി.ജയരാജൻ ഉൾപ്പെടെയുള്ള നേതാക്കൾ ജയ്ക്കിനെ അനുഗമിക്കും. ഉമ്മൻചാണ്ടിയുടെ മരണാനന്തര ചടങ്ങുകളുടെ മുപ്പതാം നാളായ ഇന്ന് പുതുപ്പള്ളി പള്ളിയിൽ പ്രാർത്ഥനകൾ നടത്തിയ ശേഷമാകും യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ പ്രചാരണം തുടങ്ങുക. ബിജെപി പ്രചാരണത്തിന് നേതൃത്വം നൽകാൻ സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രനും ഇന്ന് പുതുപ്പള്ളിയിൽ എത്തും.
Story Highlights: Anil K Antony about Puthuppally ByElection
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here