ഒരേ ഒരു G.O.A.T; ഏറ്റവും കൂടുതല്‍ ട്രോഫികള്‍; കരിയറിലെ 44-ാം കിരീടവും നേടി ലയണല്‍ മെസി

ലീഗ്‌സ് കപ്പ് ഫൈനലില്‍ നാഷ്‌വില്ലിനെ ഷൂട്ടൗട്ടില്‍ കീഴടക്കി കിരീടം ചൂടി ലയണല്‍ മെസ്സിയുടെ ഇന്റര്‍ മയാമി. കരിയറില്‍ മെസിയുടെ 44-ാം കിരീടനേട്ടമാണ് ഇത്. ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടുന്ന താരമായി മെസി മാറി. ലീഗ്സ് കപ്പിലെ ടോപ് സ്‌കോറര്‍, പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും മെസി പേരിലാക്കി.
വാശിയേറിയ പോരാട്ടത്തില്‍ ഷൂട്ടൗട്ടില്‍ 9-10 നാണ് ഇന്റര്‍ മയാമി വിജയിച്ചു കയറിയത്. മയാമിക്കൊപ്പം അരങ്ങേറ്റം കുറിച്ച് 29 ദിവസങ്ങള്‍ക്ക് മാത്രം ശേഷമാണ് ക്ലബില്‍ മെസിയുടെ കന്നിക്കിരീടധാരണം. നിശ്ചിത സമയത്ത് ഇരു ടീമും ഓരോ ഗോള്‍ വീതമടിച്ച് സമനില പാലിച്ചതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കും അവിടെ നിന്ന് സഡന്‍ ഡത്തിലേക്കും നീണ്ടത്.
23ാം മിനിറ്റില്‍ ലയണല്‍ മെസ്സിയിലൂടെ ഇന്റര്‍ മയാമി മത്സരത്തില്‍ ലീഡെടുത്തിരുന്നു. 71-ാം മിനിറ്റില്‍ മയാമിക്കായി ലീഡെടുക്കാന്‍ മെസ്സിക്ക് അവസരം കിട്ടിയിരുന്നെങ്കിലും ഷോട്ട് പോസ്റ്റ് വില്ലനായെത്തി. ഷൂട്ടൗട്ടില്‍ ഇന്റര്‍ മയാമിക്കായി ആദ്യ കിക്ക് എടുത്ത് വലയിലാക്കിയതും മെസിയാണ്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here