ചന്ദ്രയാൻ 3 ലാൻഡിംങ്: ഇന്ത്യൻ പതാക പോസ്റ്റ് ചെയ്ത് ഡബ്ല്യുഡബ്ല്യുഇ താരം ജോൺ സീന
ഇന്ത്യൻ പതാക പോസ്റ്റ് ചെയ്ത് ഡബ്ല്യുഡബ്ല്യുഇ താരവും നടനുമായ ജോൺ സീന. ചന്ദ്രയാൻ 3 ലാന്ഡിങ്ങിന് മണിക്കൂറുകൾ മുമ്പാണ് താരം തന്റെ ഇൻസ്റ്റാഗ്രാമിൽ ഇന്ത്യൻ ദേശീയ പതാകയുടെ ചിത്രം പങ്കിട്ടത്. പക്ഷേ ഒരു അടിക്കുറിപ്പും പോലും നൽകാതെ അദ്ദേഹം എന്തിനാണ് ഇത് പോസ്റ്റ് ചെയ്തതെന്ന് പലരും ആശ്ചര്യപ്പെട്ടു. അദ്ദേഹം പതാക പങ്കിട്ടയുടൻ തന്നെ ആരാധകർ കമന്റ് ബോക്സ് കീഴടക്കിയിരിക്കുകയാണ്. (John Cena posts a picture of Indian flag)
ചന്ദ്രയാൻ 3 ആശംസകൾ നൽകാനാണ് അദ്ദേഹം പോസ്റ്റ് ചെയ്തതെന്ന് ആരാധകർ കമന്റുകൾ നൽകുകയും ചെയ്തു. 17 വർഷത്തിന് ശേഷം സെപ്തംബർ 8 ന് ഹൈദരാബാദിൽ നടക്കുന്ന ഡബ്ല്യുഡബ്ല്യുഇ സൂപ്പർസ്റ്റാർ സ്‌പെക്ടക്കിൾ ഇവന്റുമായി ഇന്ത്യയിലേക്ക് മടങ്ങാൻ ഒരുങ്ങുകയാണ് സീന.
Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ
സീനയെ കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇന്ത്യയുടെ ദൗത്യത്തിന് ആശംസകളും അഭിനന്ദനങ്ങളുമായി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. ഗുസ്തി റിംഗിലും ബിഗ് സ്‌ക്രീനിലും ഏറെ ആരാധകരുള്ള താരമാണ് ജോണ് സീന. തന്റെ ഗുസ്തി നേട്ടങ്ങൾക്കപ്പുറം, ഹോളിവുഡിലേക്കുള്ള സീനയുടെ മാറ്റം അദ്ദേഹത്തിന്റെ വൈദഗ്ധ്യം പ്രകടമാക്കി. ഓഫ്-സ്‌ക്രീനിൽ, വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകുന്നുണ്ട്.
Story Highlights: John Cena posts a picture of Indian flag
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here