കര്‍ഷകര്‍ക്ക് ആശ്വാസം; വയനാട്ടിലെ ജപ്തി നടപടികള്‍ ഉപേക്ഷിച്ച് സുല്‍ത്താന്‍ ബത്തേരി കാര്‍ഷിക ഗ്രാമ വികസന ബാങ്ക്

വയനാട് മുള്ളന്‍കൊല്ലി പാടിച്ചിറ വില്ലേജില്‍ നാല് കര്‍ഷകരുടെ വസ്തു നാളെ ജപ്തി ചെയ്യാനുള്ള നീക്കം സുല്‍ത്താന്‍ ബത്തേരി കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ഉപേക്ഷിച്ചു. പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനം. മുള്ളന്‍കൊല്ലിയിലെ കര്‍ഷകരുടെ ദുരവസ്ഥ ട്വന്റിഫോറാണ് പുറത്തുകൊണ്ടുവന്നത്. (Sultan Batheri Agricultural Village Development Bank abandons foreclosure proceedings)
മുള്ളന്‍കൊല്ലിയിലെ കര്‍ഷകരായ വറങ്ങലക്കുടിയില്‍ റഫോയി വി ജേക്കബ്, നടവയല്‍ പുത്തലത്ത് താഴത്ത് ഷൈജ രവീന്ദ്രന്‍, സീതാമൌണ്ട് ചെറിയമ്പനാട്ട് വീട്ടില്‍ സ ടി സെബാസ്റ്റ്യന്‍, പുഞ്ചക്കര വീട്ടില്‍ ഇ പി ജോസഫ് എന്നിവരുടെ വീടും സ്ഥലവും നാളെ ജപ്തി ചെയ്യുമെന്നായിരുന്നു സുല്‍ത്താന്‍ ബത്തേരി കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ നിന്ന് വന്ന നോട്ടീസ്. വായ്പാ തിരിച്ചടവ് മുടങ്ങിയതോടെയാണ് ജപ്തി നീക്കവുമായി ബാങ്ക് മുന്നോട്ട് പോയത്. മുള്ളന്‍കൊല്ലി മേഖലയിലെ കൃഷിനാശമാണ് വായ്പാ തിരിച്ചടവ് മുടങ്ങാനുള്ള പ്രധാന കാരണമെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് വിഷയം ഏറ്റെടുത്ത് പ്രത്യക്ഷ സമരം സംഘടിപ്പിച്ചു. നീക്കത്തില്‍ നിന്ന് ബാങ്കുകളെ പിന്‍തിരിപ്പിക്കണമെന്നും അടിയന്തരമായി ജനപ്രതിനിധികളുടെയും ബാങ്ക് അധികൃതരുടെയും യോഗം വിളിക്കണമെന്ന് ഐസി ബാലകൃഷ്ണന്‍ എംഎല്‍എ കലക്ടര്‍ക്ക് കത്തും നല്‍കി. നാളെ ജപ്തി തടയുമെന്ന പ്രഖ്യാപനത്തിന്റെ സാഹചര്യത്തിലാണ് ബാങ്ക് നീക്കത്തില്‍ നിന്ന് പിന്‍വാങ്ങിയത്.
Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ
പാടിച്ചിറ വില്ലേജ് ഓഫീസ് പരിസരത്ത് ലേല നടപടികള്‍ക്ക് അനുമതി നിഷേധിച്ച് തഹസില്‍ദാര്‍ ബാങ്ക് സെക്രട്ടറിക്ക് നോട്ടീസ് നല്‍കിയിരുന്നു. കനത്ത പ്രതിഷേധം ഉണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയാണ് അനുമതി നിഷേധിച്ചത്. കടക്കണിയില്‍ ആയ കര്‍ഷകരുടെ ദുരവസ്ഥ പുറത്തുകൊണ്ടുവന്നത് 24ന്റെ റിപ്പോര്‍ട്ടുകളാണ്. വായ്പാതിരിച്ചടവിന് കൂടുതല്‍ സമയം അനുവദിക്കണമെന്നും പലിശയും പിഴപ്പലിശയും ഒഴിവാക്കണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം.
Story Highlights: Sultan Batheri Agricultural Village Development Bank abandons foreclosure proceedings
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here