‘വെള്ളവും, ഇന്ധനവും വൈദ്യുതിയും ഇല്ല’; ഞങ്ങള്‍ പണ്ടേ ചന്ദ്രനിലാണ്; പാക് യുവാവ്

ഇന്ത്യയുടെ ചന്ദ്രയാന്‍3 ദൗത്യത്തെ പ്രശംസിക്കാൻ അയല്‍രാജ്യമായ പാകിസ്താനും മറച്ചുവച്ചില്ല. ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യത്തെ വാനോളം പുകഴ്ത്തി പാകിസ്താന്റെ മുന്‍ വാര്‍ത്താ വിതരണമന്ത്രി ഫവദ് ചൗധരിയും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇന്ത്യയുടെ നേട്ടത്തെ കുറിച്ചുള്ള പാക് യുവാവിന്റെ മറുപടിയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.(Pak Mans Reaction to Indias Chandrayaan3)
Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ
പാകിസ്താനിലെ ജനങ്ങള്‍ പണ്ടേയ്ക്ക് പണ്ടേ ചന്ദ്രനിലാണ് ജീവിക്കുന്നതെന്നായിരുന്നു യുവാവിന്റെ മറുപടി. അതെന്താണ് അങ്ങനെ പറഞ്ഞതെന്ന് യൂട്യൂബര്‍ ചോദിക്കുമ്പോള്‍. പാകിസ്താനിലും ചന്ദ്രനിലും വെള്ളവും , ഇന്ധനവും വൈദ്യുതിയും ഇല്ലല്ലോ എന്നും പിന്നെ ഇനി ചന്ദ്രനിലേക്ക് പ്രത്യേകിച്ച് പോകേണ്ടതില്ലെന്നുമായിരുന്നു യുവാവ് വിശദീകരിച്ചത്.
ചന്ദ്രയാന്‍3 ചന്ദ്രനില്‍ ഇറങ്ങുന്നത് ദേശീയ ചാനലില്‍ ലൈവായി സംപ്രേഷണം ചെയ്യണമെന്നും ചൗധരി ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ചേരി തിരിഞ്ഞുള്ള പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിലുണ്ടായത്. ചൗധരിയുടെ പ്രസ്താവനയോട് യൂട്യൂബര്‍ പ്രതികരണം.
Story Highlights: Pak Mans Reaction to Indias Chandrayaan3