Advertisement

ദേശാഭിമാനി മഞ്ഞപ്പത്രം, കരുവന്നൂർ ബാങ്കിൽ ഗുരുതരമായ ക്രമക്കേട് നടന്നു; മുഖ്യമന്ത്രി അഴിമതിയുടെ ചളിക്കുണ്ടിലെന്ന് പ്രതിപക്ഷ നേതാവ്

August 25, 2023
Google News 2 minutes Read
satheesan desabhimani pinarayi vijayan

കരുവന്നൂർ ബാങ്കിൽ ഗുരുതരമായ ക്രമക്കേട് നടന്നു എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രതിപക്ഷം ഏഴ് ചോദ്യങ്ങൾ ചോദിച്ചു. ഇതിലൊന്നും മറുപടിയില്ല. അഴിമതിയുടെ ചളിക്കുണ്ടിലാണ് മുഖ്യമന്ത്രി എന്നും അദ്ദേഹം 24നോട് പറഞ്ഞു. മുഖ്യമന്ത്രിയോടുള്ള പ്രതിപക്ഷ നേതാവിൻ്റെ ചോദ്യങ്ങൾ നിലവാരം അർഹിക്കാത്തതാണെന്ന മന്ത്രി വിഎൻ വാസവന് അദ്ദേഹം മറുപടി നൽകുകയും ചെയ്തു. (satheesan desabhimani pinarayi vijayan)

ദേശാഭിമാനി മഞ്ഞപ്പത്രമാണ്. ഉമ്മൻ ചാണ്ടിയുടെ മക്കളെപ്പറ്റി ദേശാഭിമാനി അപവാദം പ്രചരിപ്പിക്കുന്നു. സമൂഹ മാധ്യമങ്ങൾ ഹീനമായ പ്രചാരണം നടത്തുന്നു. കേരളത്തിൽ സിപിഐഎമുകാർക്ക് ഹെൽമെറ്റ് വെയ്ക്കേണ്ട. കേരളത്തിൽ ഇരട്ട നീതിയാണുള്ളത്. വീണ വിജയന്റെ കാര്യത്തിൽ യാതൊരു അപവാദ പ്രചാരണവും യുഡിഎഫ് നടത്തിയിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: മുഖ്യമന്ത്രിയോടുള്ള ചോദ്യങ്ങൾ മറുപടി അർഹിക്കാത്തത്; എസി മൊയ്തീൻ അനധികൃതമായി ഒന്നും സമ്പാദിച്ചിട്ടില്ലെന്ന് വിഎൻ വാസവൻ

താൻ ഉന്നയിച്ചത് എല്ലാം കൃത്യമായ തെളിവുകളോട് കൂടിയുള്ള അഴിമതി ആരോപണങ്ങളാണെന്ന് മന്ത്രി വി.എൻ വാസവന് മറുപടിയായി പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്റ്റാറ്റ്യൂട്ടറി ബോർഡിൻ്റെ കണ്ടെത്തലുകൾ നിലവാരം ഇല്ലാത്തതെന്ന് പറയാൻ വി എൻ വാസവനെ കഴിയൂ. നിലവാരമില്ലാത്തതെന്ന പ്രതികരണത്തിന് താൻ മറുപടി പറയുന്നില്ല. അത് ജനങ്ങൾ തീരുമാനിക്കും. ഉന്നയിച്ച ആരോപണങ്ങൾക്ക് എല്ലാ രേഖകളും തങ്ങളുടെ കയ്യിൽ ഉണ്ട്. മറുപടിയുണ്ടെങ്കിൽ ഈ നിലവാരം കുറഞ്ഞ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയട്ടെ എന്നും പ്രതിപക്ഷ നേതാവ് 24 നോട് പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ മുഖ്യമന്ത്രിയോടുള്ള ചോദ്യങ്ങൾ നിലവാരമില്ലാത്തതും മറുപടി അർഹിക്കാത്തതുമെന്നായിരുന്നു മന്ത്രി വിഎൻ വാസവൻ്റെ പ്രതികരണം. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ മുഖ്യമന്ത്രിയെയും കുടുംബത്തെയും വേട്ടയാടുകയാണ്. കോൺഗ്രസ് നേതാക്കളുടെ ചോദ്യങ്ങളെ അവഗണിക്കുന്നു എന്നും വിഎൻ വാസവൻ ട്വൻ്റിഫോറിനോട് പ്രതികരിച്ചു.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ കൃത്യമായ അന്വേഷണം നടത്തി നടപടി സ്വീകരിച്ചതാണ്. എസി മൊയ്തീൻ അനധികൃതമായി ഒന്നും സമ്പാദിച്ചിട്ടില്ല. ഇഡി നടപടി വേട്ടയാടലാണ്. ഇതുവരെ എസി മൊയ്തീനെതിരെ ഒരു തെളിവും കണ്ടെത്താനായിട്ടില്ല. അന്വേഷണം നടക്കട്ടെയെന്നും വാസവൻ പറഞ്ഞു.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എ.സി മൊയ്തീന് ഇഡി നോട്ടിസയച്ചു. ഈ മാസം 31ന് ഹാജരാകാനാണ് നിർദേശം. ബാങ്ക് തട്ടിപ്പിൽ 15 കോടിയുടെ സ്വത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം കണ്ടുകെട്ടിയിരുന്നു.

Story Highlights: vd satheesan desabhimani pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here