Advertisement

വീട്ടിൽ അതിക്രമിച്ച് കയറി ഇരു ചക്രവാഹനം മോഷ്ടിച്ച് പൊതുസ്ഥലത്ത് വച്ച് തകർത്ത കേസ്; രണ്ട് പേർ പിടിയിൽ

August 27, 2023
Google News 2 minutes Read
two men arrested in connection with vehicle attack case

വീട്ടിൽ അതിക്രമിച്ച് കയറി ഇരു ചക്രവാഹനം മോഷ്ടിച്ച് പൊതുസ്ഥലത്ത് വച്ച് തകർത്ത കേസിൽ രണ്ട് പേർ ചാലിശ്ശേരി പൊലീസിന്റെ പിടിയിൽ. ലഹരി മരുന്ന് വിൽപ്പനയിലെ പണമിടപാടുമായി ബന്ധപ്പെട്ട തർക്കത്തിന്റെ പ്രതികാരമായാണ് പ്രതികൾ വാഹനം തകർത്തതെന്ന് ചാലിശ്ശേരി പോലീസ്. ( two men arrested in connection with vehicle attack case )

ഓഗസ്റ്റ് 24 നായിരുന്നു കേസിനാസ്പദമായ സംഭവം. ലഹരി മരുന്ന് വിൽപ്പനയിലെ പണമിടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്.പ്രതികൾ വീട്ടിലെ ഇരുചക്ര വാഹനം മോഷ്ടിച്ച് പൊതുസ്ഥലത്ത് വെച്ച് വെട്ടിപ്പൊളിക്കുകയും ചെയ്തു.ഇതിന്റെ ദൃശ്യങ്ങൾ പകർത്തി മാസ്സ് ഡയലോഗ് ചേർത്ത് സോഷ്യൽ മീഡിയയിലും പങ്കുവെച്ചു.

വീട്ടമ്മയുടെ പരാതിയിൽ കരിക്കാട് സ്വദേശികളായ സവാദ്, റൗഷാദ് എന്നിവരെ ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.അറസ്റ്റിലായ പ്രതികളുടെ പേരിൽ പത്തോളം കേസുകൾ നിലവിലുണ്ട്.പ്രതികളെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Story Highlights: two men arrested in connection with vehicle attack case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here