Advertisement

‘ടിസിയോ മറ്റ്‌ രേഖകളോ വേണ്ട’; യുപിയിൽ സഹപാഠി തല്ലിയ കുട്ടിയെ കേരളത്തിൽ പഠിപ്പിക്കാൻ തയാറെന്ന് വി ശിവൻകുട്ടി

August 28, 2023
Google News 1 minute Read

ഉത്തർപ്രദേശിൽ മുസ്ലീം സഹപാഠിയെ തല്ലാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി. കുട്ടിയെ കേരളത്തിൽ പഠിപ്പിക്കാൻ തയ്യാറെന്ന് മന്ത്രി പറഞ്ഞു.
കേരളം കുട്ടിയെ സ്വാഗതം ചെയ്യുന്നു, രക്ഷകർത്താക്കൾക്ക് താല്പര്യം ഉണ്ടെങ്കിൽ തുടർപഠനം കേരളത്തിൽ നടത്താം. ടിസിയോ മറ്റ്‌ രേഖകളോ വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. തല്ലുകൊണ്ട കുട്ടിയുടെ പഠനം അനിശ്ചിതത്വത്തിലാണ്. വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് യുപി മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്ന് വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.

അതേസമയം ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ സഹപാഠിയെ അധ്യാപിക മറ്റുമതവിഭാഗത്തിലെ കുട്ടികളെക്കൊണ്ട് തല്ലിച്ച സംഭവത്തില്‍ സ്‌കൂള്‍ പൂട്ടാന്‍ ഉത്തരവ്. സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ സ്‌കൂള്‍ അടച്ചിടാനാണ് ഉത്തരവായത്. വിദ്യാഭ്യാസ വകുപ്പ് ഇതുസംബന്ധിച്ച നോട്ടീസ് സ്‌കൂള്‍ അധികൃതര്‍ക്ക് നല്‍കി.

സ്‌കൂള്‍ അടച്ചിടുന്ന സാഹചര്യത്തില്‍ ഈ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ പഠനം തടസപ്പെടാതിരിക്കാന്‍ കുട്ടികളെ സമീപമുള്ള സ്‌കൂളുകളിലേക്ക് മാറ്റുമെന്നും അധികൃതര്‍ അറിയിച്ചു.

മുസാഫര്‍നഗറിലെ ഖുബ്ബപുര്‍ ഗ്രാമത്തിലെ നേഹ പബ്ലിക് സ്‌കൂളില്‍ വ്യാഴാഴ്ചയാണ് ഏഴുവയസ്സുകാരനെ അധ്യാപികയായ തൃപ്തി ത്യാഗി സഹപാഠികളെക്കൊണ്ട് തല്ലിച്ചത്. കുട്ടിയെ സാമുദായികമായി അധിക്ഷേപിച്ച അധ്യാപിക, വീണ്ടും വീണ്ടും തല്ലാന്‍ കുട്ടികളെ പ്രേരിപ്പിച്ചു. അടികിട്ടിയ കുട്ടി വിങ്ങിക്കരയുന്നതും വീഡിയോയിലുണ്ട്. വിദ്യാര്‍ഥിയെ സഹപാഠികള്‍ തല്ലുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ രാജ്യത്തിന്റെ വിവിധ കോണുകളില്‍നിന്ന് വന്‍രോഷമുയര്‍ന്നിരുന്നു.

Story Highlights: V Sivankutty reacts UP student slapping row

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here