Advertisement

സ്വത്തുവിവരങ്ങള്‍ മറുച്ചുവച്ചു; എച്ച് ഡി ദേവഗൗഡയുടെ പൗത്രന്‍ പ്രജ്വല്‍ രേവണ്ണയുടെ ലോക്സഭാ അംഗത്വം റദ്ദാക്കി

September 1, 2023
Google News 3 minutes Read
Karnataka High Court Disqualifies HD Deve Gowda's Grandson As Lok Sabha MP

മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ പൗത്രന്‍ പ്രജ്വല്‍ രേവണ്ണയുടെ ലോക്സഭാ അംഗത്വം റദ്ദാക്കി. കര്‍ണാടക ഹൈക്കോടതിയുടേതാണ് നടപടി. തെരഞ്ഞെടുപ്പിന് നല്‍കിയ കണക്കില്‍ സ്വത്ത് വിവരം മറച്ചുവച്ചെന്ന കേസിലാണ് നടപടി. ഇതോടെ ജെഡിഎസിന് ലോക്സഭയിലെ പ്രാതിനിധ്യം നഷ്ടമായി. (Karnataka High Court Disqualifies HD Deve Gowda’s Grandson As Lok Sabha MP)

മണ്ഡലത്തിലെ വോട്ടറായ ജി ദേവരാജെഗൗഡയും അവിടെ ബിജെപി സ്ഥാനാര്‍ത്ഥിയായ എ മഞ്ജുവും സമര്‍പ്പിച്ച ഹര്‍ജികള്‍ ഭാഗികമായി അംഗീകരിച്ചുകൊണ്ടായിരുന്നു കോടതിയുടെ നടപടി. ഹര്‍ജികള്‍ പരിഗണിച്ചശേഷം പ്രജ്വലിനെതിരെ നടപടിയെടുക്കാന്‍ ജസ്റ്റിസ് കെ നടരാജന്‍ തെരഞ്ഞെടുപ്പ് കമ്മിഷനോട് നിര്‍ദേശിക്കുകയായിരുന്നു.

Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ

രേവണ്ണ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടത്തിയെന്നും യഥാര്‍ത്ഥ സ്വത്തുവിവരങ്ങള്‍ മറച്ചുവച്ചെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജികള്‍. ഹസന്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ കോടതി പക്ഷേ ബിജെപി സ്ഥാനാര്‍ത്ഥിയെ വിജയിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം തള്ളി.

Story Highlights: Karnataka High Court Disqualifies HD Deve Gowda’s Grandson As Lok Sabha MP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here