Advertisement

ചര്‍ച്ചയായി രാഷ്ട്രപതിയുടെ ക്ഷണം; രാജ്യത്തിന്റെ ‘ഇന്ത്യ’ എന്ന പേരുമാറ്റി ‘ഭാരത്’ എന്നാക്കുമെന്ന് അഭ്യൂഹം

September 5, 2023
Google News 3 minutes Read
INDIA to be renamed BHARAT? Presidential invite for G20 dinner sparks row

രാജ്യത്തിന്റെ പേര് ഇന്ത്യ എന്നതിന് പകരം ഭാരത് എന്നാക്കി മാറ്റാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ നീക്കം നടക്കുന്നതായി സൂചന. റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നത് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് എന്നാക്കുമെന്നാണ് സൂചന. സെപ്തംബര്‍ 9ന് നടക്കുന്ന ജി20 അത്താഴ വിരുന്നിന് രാഷ്ട്രപതി ഭവനില്‍ നിന്നും അയച്ച ക്ഷണത്തില്‍ പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതിന് പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്ന് എഴുതിയിരുന്നതാണ് അഭ്യൂഹങ്ങള്‍ക്ക് വഴിവച്ചത്. അഞ്ച് ദിവസമാണ് പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ത്തിരിക്കുന്നത്. (INDIA to be renamed BHARAT? Presidential invite for G20 dinner sparks row)

രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ക്ഷണക്കത്തില്‍ ഇത്തരമൊരു അഭിസംബോധന ഉണ്ടായത് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അതിരൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഭരണഘടനയിലെ അനുച്ഛേദം ഒന്നില്‍ ഇന്ത്യ എന്നത് ഭാരത് എന്നാക്കി മാറ്റിയേക്കുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ഇന്ത്യ എന്നത് ഭാരത് എന്നാക്കുന്നത് യൂണിയന്‍ ഓഫ് സ്റ്റേറ്റ്‌സുകള്‍ക്ക് മേലുള്ള ആക്രമണമാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു. ഭരണഘടനയിലെ അനുച്ഛേദം ഒന്നിലെ ഇന്ത്യ ദാറ്റ് ഈസ് ഭാരത് എന്നത് ഭാരത് ദാറ്റ് ഈസ് ഇന്ത്യ എന്നാക്കാനാണ് ബിജെപി നീക്കം നടത്തുന്നതെന്നും ഇന്ത്യ സഖ്യത്തെ ഇതുകൊണ്ടൊന്നം തളര്‍ത്താനാകില്ലെന്നും ജയറാം രമേശ് വിമര്‍ശിച്ചു.

Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ചരിത്രത്തെ ഇനിയും വളച്ചൊടിക്കാം ഭിന്നിപ്പിക്കാന്‍ ശ്രമിക്കാം എന്നിരിക്കിലും പ്രതിപക്ഷ സഖ്യം തളരാതെ പോരാടുമെന്നും ജയറാം രമേശ് പറയുന്നു. രാജ്യത്തിന്റെ പേര് മാറ്റാന്‍ പാര്‍ലമെന്റില്‍ ശ്രമം നടത്തുകയാണെങ്കില്‍ അതിനെ പാര്‍ലമെന്റിന് അകത്തും പുറത്തും ശക്തമായി പ്രതിരോധിക്കാനാണ് പ്രതിപക്ഷ സഖ്യത്തിന്റെ നീക്കം.

Story Highlights: INDIA to be renamed BHARAT? Presidential invite for G20 dinner sparks row

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here