Advertisement

ജി20 ഉച്ചകോടിയില്‍ സമവായം; സംയുക്ത പ്രസ്താവന ഉണ്ടാകുമെന്ന് പ്രധാനമന്ത്രി

September 9, 2023
Google News 1 minute Read
Joint statement at G20 Summit

ഡല്‍ഹിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ സമവായമായി. യുക്രൈന്‍ യുദ്ധം അടക്കമുള്ള വിഷയങ്ങളില്‍ സംയുക്ത പ്രസ്താവന ഉണ്ടാകുമെന്നാണ് വിവരം. ഡല്‍ഹി പ്രഖ്യാപനമുണ്ടാകുമെന്ന സൂചന പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കി. ഡല്‍ഹി ഡിക്ലറേഷന്‍ എന്ന പേരിലായിരിക്കും പ്രസ്താവനയുണ്ടാകുക.

യുക്രൈന്‍ സാഹചര്യവും ലോകരാജ്യങ്ങളുടെ യുദ്ധം വരുത്തുന്ന നാശങ്ങളെ കുറിച്ചോ സംബന്ധിച്ച് പുതിയ തരത്തില്‍ ഏത് നിര്‍ദേശങ്ങളാണ് ഉണ്ടാകുകയെന്ന് വ്യക്തമല്ല. യുക്രൈന്‍ അജണ്ടയുടെ ഭാഗമായ് പ്രത്യേകം ഉള്‍പ്പെടുത്തപ്പെടില്ലെങ്കിലും വിഷയം പൊതു ചര്‍ച്ചയില്‍ ഉന്നയിക്കാന്‍ യൂറോപ്യന്‍ യൂണിയനും അമേരിയ്ക്കയും തിരുമാനിച്ചിരുന്നു. ഉച്ചകോടിയ്ക്ക് തുടര്‍ച്ചയായ് സമ്പൂര്‍ണ്ണ സംയുക്ത പ്രസ്താവന സാധ്യമാക്കാനാണ് ഇന്ത്യയുടെ ശ്രമം.

വാണിജ്യ വ്യാപാര പ്രതിരോധ നയങ്ങളില്‍ ഇന്ത്യയ്ക്ക് ഒപ്പമാണ് യൂറോപ്യന്‍ യൂണിയന്‍. വിദേശ നയത്തിന്റെ കര്യത്തില്‍ എന്നാല്‍ ഇന്ത്യയുടെ നിലപാടുകളോട് ഇവര്‍ വിയോജിയ്ക്കുന്നു. അധ്യക്ഷ രാഷ്ട്രമയ ഇന്ത്യ റഷ്യന്‍ അതിനിവേശത്തെ സാമാന്യവത്ക്കരിയ്ക്കാന്‍ ശ്രമിയ്ക്കുന്നു എന്നതാണ് ആക്ഷേപം. അജണ്ട തയ്യാറാക്കിയ ഘട്ടത്തില്‍ ഈ പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ സംയുക്ത പ്രസ്താവന ഒരുക്കുമ്പോള്‍ പ്രശ്‌നം സങ്കീര്‍ണ്ണമാകുകയാണ്.

Read Also: ബിജെപി പ്രതിഷേധത്തിനിടെ തേനീച്ച ആക്രമണം; എംപി ഉൾപ്പെടെയുള്ളവർക്ക് പരിക്ക്, പിന്നിൽ കോൺഗ്രസാണെന്ന് ആരോപണം

പൊതുചര്‍ച്ചകളില്‍ ഉക്രൈന്‍ വിഷയം ഉന്നയിക്കും എന്ന് യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കുന്നു. റഷ്യ ഉക്രൈനില്‍ നടത്തിയത് അതിനിവേശം ആണെന്ന നിരിക്ഷണം ആണ് സംയുക്ത പ്രസ്താവനയില്‍ യുറോപ്യന്‍ യൂണിയന്‍ നിര്‍ദേശിക്കുന്നത്. റഷ്യയും ചൈനയും അടക്കമുള്ള രാജ്യങ്ങള്‍ ഇതിനെ ശക്തമായ് എതിര്‍ക്കുകയും ചെയ്യുന്നു. അടുത്തതായ് അധ്യക്ഷ സ്ഥാനത്ത് എത്തുന്നത് ബ്രസില്‍ ആണ്. ബ്രസിലും യൂറോപ്യന്‍ യൂണിയന്റെ സമ്മര്‍ദ്ധത്തെ അംഗികരിക്കുന്നില്ല.

Story Highlights: Joint statement at G20 Summit

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here