അബുദാബിയില്‍ ക്രെയിന്‍ പൊട്ടിവീണ് അപകടം; മലയാളി യുവാവ് മരിച്ചു
September 12, 2023
2 minutes Read

അബുദാബിയില്‍ ക്രെയിന്‍ പൊട്ടി വീണുണ്ടായ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കൊല്ലം എടനാട് മീനാട് ഷിനാസ് മന്‍സിലില്‍ സജീവ് അലിയാര്‍ കുഞ്ഞാണ് മരിച്ചത്. 42 വയസായിരുന്നു. സെവന്‍ ഡെയ്‌സ് മാന്‍പവര്‍ സപ്ലെ കമ്പനിയില്‍ ഡ്രൈവറായിരുന്നു. (Malayali died in Crane accident Abu Dhabi)
ദ്വീപിലെ ജോലിക്കിടെ ദേഹത്തേക്കു ക്രെയിന്‍ പൊട്ടി വീണാണ് അപകടം സംഭവിച്ചത്. അലിയാര്‍ കുഞ്ഞു മുഹമ്മദിന്റെയും അമീദയുടെയും മകനാണ്. ഷീബയാണ് ഭാര്യ. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും.
Story Highlights: Malayali died in Crane accident Abu Dhabi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement