Advertisement

പാർലമെന്റിലെ 306 സിറ്റിംഗ് എം.പിമാർക്കെതിരെ ക്രിമിനൽ കേസുകൾ; ഏറ്റവും കൂടുതൽ കേസുള്ള എംപിമാർ ബിജെപിയിൽ

September 13, 2023
Google News 2 minutes Read
139 BJP Leaders On List Of 306 MPs Facing Criminal Charges

പാർലമെന്റിലെ 306 സിറ്റിംഗ് എം.പിമാർക്കെതിരെ ക്രിമിനൽ കേസുകളുണ്ടെന്ന് കണക്കുകൾ. 306 സിറ്റിംഗ് എം.പിമാർക്കെതിരെയുള്ള കേസുകളിൽ 194 എണ്ണവും ഗുരുതരമായ ക്രിമിനൽ കേസുകളാണ്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ (എ.ഡി.ആർ) റിപ്പോർട്ടിലാണ് കണ്ടെത്തൽ. ( 139 BJP Leaders On List Of 306 MPs Facing Criminal Charges )

പാർലമെന്റിലെ ആകെയുള്ളതിൽ 40% എം.പിമാരും ക്രിമിനൽ കേസ് പ്രതികളാണെന്നാണ് റിപ്പോർട്ട്. കേസുള്ള എം.പിമാർ കൂടുതലുള്ളത് ഭരണകക്ഷിയായ ബി.ജെ.പിക്ക്. രാജ്യസഭയിലും ലോക്‌സഭയിലുമായി പാർട്ടിയുടെ 385 എം.പിമാരിൽ 139 പേരും (36 ശതമാനം) ക്രിമിനൽ കേസ് പ്രതികളാണ്.

കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തുടങ്ങിയ ഗുരുതരമായ ക്രിമിനൽ കേസുള്ള എം.പിമാർ കൂടുതലുള്ളത് ബിഹാറിലാണ്. (28 പേർ). 29 എം.പിമാരുള്ള കേരളത്തിൽ 23 (79 ശതമാനം) പേർക്കെതിരെ കേസുകളുണ്ട്.

Story Highlights: 139 BJP Leaders On List Of 306 MPs Facing Criminal Charges

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here