Advertisement

‘സ്ത്രീയുടെ രൂപത്തിലുള്ള ചലിക്കാത്ത പ്രതിമ പോലും അദ്ദേഹത്തെ പ്രലോഭിപ്പിക്കുന്നു, അങ്ങനെയെങ്കിൽ അദ്ദേഹത്തിൻറെ കൂടെ അഭിനയിക്കുന്ന സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കും ?’ : ഭാഗ്യലക്ഷ്മി

September 15, 2023
Google News 2 minutes Read
bhagyalakshmi against Alencier Ley Lopez

അലൻസിയറിന്റെ വിവാദ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. അദ്ദേഹത്തിനെതിരെ മീ ടൂ ആരോപണം ഉൾപ്പെടെ ഉണ്ടായിട്ടുണ്ടെന്നും അതൊക്കെ സമൂഹം നിസ്സാരമായി എടുത്തതിന്റെ പ്രതിഫലനമാണ് ഇപ്പോൾ കാണുന്നതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ( bhagyalakshmi against Alencier Ley Lopez )

സ്ത്രീ വിരുദ്ധത സംസാരികുന്നവർക്ക് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വല്യ കൈയടി കിട്ടുന്നുണ്ട് . ആ ധൈര്യത്തിലാണ് ഇങ്ങനെ സംസാരിക്കുന്നതെന്നും ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടി. വേദിയിൽ ഉണ്ടായിരുന്ന ആരും തന്നെ ഇതിനെതിരെ പ്രതികരിച്ചില്ല എന്നത് ഭയം തോന്നുന്നതും ലജ്ജ തോന്നുന്നതുമായ കാര്യമാണെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. മികച്ച നടിയും മികച്ച ഗായികയും ഉൾപ്പെടെയുള്ള സ്ത്രീകൾ വേദിയിൽ ഉണ്ടായിരുന്നു. അവർ പോലും പ്രതികരിച്ചില്ല. എല്ലാവരുടെയും മൗനാനുവാദമാണ് അവിടെ കിട്ടുന്നത്

‘സ്ത്രീയുടെ രൂപത്തിലുള്ള ശില്പം കാണുമ്പോൾ അദ്ദേഹത്തിന് പ്രലോഭനം തോന്നുന്നുണ്ടെങ്കിൽ ഒരു സ്ത്രീയെ കാണുമ്പോൾ എന്തായിരിക്കും തോന്നുക ? അദ്ദേഹത്തിൻറെ കൂടെ അഭിനയിക്കുന്ന സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കും ? ചലിക്കാത്ത പ്രതിമ പോലും അദ്ദേഹത്തെ പ്രലോഭിപ്പിക്കുന്നു. വായിൽ തോന്നുന്നത് വിളിച്ചു പറയുന്നത് മര്യാദയല്ല. ശുദ്ധ വിവരക്കേടാണ്. അദ്ദേഹത്തിന് സ്ത്രീശല്പം വാങ്ങാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ വാങ്ങിയ ശിൽപം തിരിച്ചു കൊടുക്കട്ടെ. ഇങ്ങനെയൊക്കെ സംസാരിക്കാൻ നാണമില്ലേ ?’ – ഭാഗ്യലക്ഷ്മി.

സർക്കാർ വിഷയം ഗൗരവമായി തന്നെ എടുക്കണമെന്ന് പറഞ്ഞ ഭാഗ്യലക്ഷ്മി ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി. കാണികൾ കൈയടിച്ചതിൽ വലിയ അത്ഭുതമൊന്നും തോന്നുന്നില്ല, ബസ്സിൽ പെൺകുട്ടിയോട് മോശമായി പെരുമാറിയ പ്രതിക്ക് ജാമ്യം കിട്ടിയപ്പോൾ മാലയിട്ട് സ്വീകരിച്ച നാടാണിതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

Story Highlights: bhagyalakshmi against Alencier Ley Lopez

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here