‘ഒരിടവേളയ്ക്കു ശേഷം’ കണ്ടന്റ് ക്രിയേഷൻ ലോകത്തേക്ക് വീണ്ടും തിരിച്ചെത്തിയിരിക്കുന്നു; അച്ചു ഉമ്മൻ
ഒരിടവേളയ്ക്കു ശേഷം വീണ്ടും കണ്ടന്റ് ക്രിയേഷൻ ലോകത്തേക്ക് തിരിച്ചെത്തുന്നുവെന്ന് അച്ചു ഉമ്മൻ. ‘കണ്ടൻ്റ് ക്രിയേഷൻ ‘എന്ന കലയെ ആശ്ളേഷിച്ചുകൊണ്ട് താൻ തിരിച്ചെത്തിയിരിക്കുന്നുവെന്ന് കുറിച്ചുകൊണ്ടാണ് അച്ചു ഉമ്മൻ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. (Achu oommen comeback to fashion world after cyber attacks)
പിതാവ് ഉമ്മന്‍ചാണ്ടിയുടെ മരണത്തെത്തുടര്‍ന്ന് കുറച്ചു നാളായി കരിയറില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിലും സജീവമായിരുന്നു. പ്രചാരണവേളയില്‍ അച്ചു സൈബര്‍ ആക്രമണം നേരിട്ടിരുന്നു.
Read Also: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; മൊയ്തീനെതിരെ ഗുരുതര ആരോപണവുമായി മുഖ്യസാക്ഷി
ഡാഷ് ആൻഡ് ഡോട്ട് എന്ന ഫാഷൻ ബ്രാൻഡിന്റെ സ്ലീവ്‌ലെസ് പാന്റ് സ്യൂട്ടിനൊപ്പം ഗുച്ചിയുടെ പേൾ മുത്തുകൾ പതിപ്പിച്ച ചുവന്ന ലെതറിലുള്ള മിനി ബ്രോഡ്‍വേ ബീ ഷോൾഡർ ബാഗാണ് അച്ചു സ്റ്റൈൽ ചെയ്തിരിക്കുന്നത്.
‘കണ്ടൻ്റ് ക്രിയേഷൻ എന്ന കലയെ ആശ്ളേഷിച്ചുകൊണ്ട് ഞാൻ തിരിച്ചെത്തിയിരിക്കുകയാണ്. ഇവിടെ എന്റെ സത്തയെ മിനുക്കിയെടുക്കുകയെന്നതാണ് എന്റെ ലക്ഷ്യം. പശ്ചാത്താപം ലേശമില്ലാത്ത ആത്മപ്രകാശനത്തിന്റെ പ്രതീകമാണ്, ഈ ജോലിയോടുള്ള എന്റെ അജയ്യമായ സ്നേഹത്തിന്റെ തെളിവാണ് ഇത്,’ അച്ചു കുറിച്ചു.
Story Highlights: Achu oommen comeback to fashion world after cyber attacks
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here