Advertisement

വനിതാ സംവരണ ബിൽ: സ്വാഗതം ചെയ്ത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു

September 19, 2023
Google News 1 minute Read
Minister R Bindu Welcomed Women's Reservation Bill

വനിതാ സംവരണ ബില്ലിനെ സ്വാഗതം ചെയ്ത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. നാളുകളായി വനിതാ സംഘടനകൾ ഉന്നയിക്കുന്ന ആവശ്യമാണിത്. അത്തരം നിയമ നിർമ്മാണങ്ങൾ നടക്കേണ്ടത് തന്നെയാണ്. എന്നാൽ ഇത്രയും വൈകിയത് ലജ്ജാകരം. സംവരണം നടപ്പായാൽ സമൂഹത്തിലെ പകുതിയിലധികം വരുന്ന സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് നിയമപരമായി പരിഹാരം ലഭിക്കാൻ എളുപ്പമാകുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

ഏറെക്കാലമായി രാജ്യം കാത്തിരിക്കുന്ന വനിതാ സംവരണ ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിച്ചു. വനിതാ സംവരണം പുതിയ പാർലമെന്റിലെ ആദ്യ ബില്ലായി കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ ആണ് അവതരിപ്പിച്ചത്. ലോക്സഭയിലും രാജ്യസഭയിലും നിയമസഭകളിലും 33% സീറ്റ് വനിതകൾക്കായി സംവരണം ചെയ്യുന്നതാണ് ബിൽ‍.

ബിൽ അവതരണത്തിനു മുൻപ്, പാർലമെന്റിന്റെ പ്രത്യേക സെഷനിൽ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, സമ്മേളനം രാജ്യത്തിന്റെ ചരിത്രത്തിൽ ഇടംപിടിക്കുമെന്ന് അഭിപ്രായപ്പെട്ടു. വനിതാ സംവരണം നടപ്പാക്കാന്‍ ദൈവം തന്നെയാണ് തെരഞ്ഞെടുത്തത്. രാജ്യത്തെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും ആദരം. ജനാധിപത്യം കൂടുതല്‍ കരുത്താര്‍ജിക്കും. ബിൽ ഏകകണ്ഠമായി പാസാക്കണമെന്നും നരേന്ദ്ര മോദി പറഞ്ഞു.

Story Highlights: Minister R Bindu Welcomed Women’s Reservation Bill

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here