‘സ്വരം താഴ്ത്തി അയാള്‍ പറഞ്ഞു, ഞാന്‍ സിപിഐഎമ്മാ’; നല്ലതല്ലേ, ഒരു രാഷ്ട്രീയം വേണം, നമ്മള്‍ കേരളക്കാരല്ലേ’: കുറിപ്പുമായി സാദിഖലി ശിഹാബ് തങ്ങള്‍

പീരുമേട്ടില്‍ നിന്ന് പള്ളി ഉദ്ഘാടനം കഴിഞ്ഞു മടങ്ങുന്നതിനിടെ ഭക്ഷണം കഴിക്കാന്‍ കയറിയപ്പോഴുള്ള അനുഭവം പങ്കുവെച്ച് മുസ്‌ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. ഉച്ചഭക്ഷണം കഴിക്കാന്‍ കയറിയ കടയെ കുറിച്ചും കടയുടമയെയും കുറിച്ചാണ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്.(panakkad sayyid sadiq ali shihab thangal facebook post)
Read Also: കോടീശ്വരനെ ഇന്നറിയാം; ഓണം ബംബര്‍ നറുക്കെടുപ്പ് ഇന്ന്
ഭക്ഷണം കഴിച്ചതിന് ശേഷം തന്‍റെ അടുത്ത് വന്ന കടക്കാന്‍ ആദ്യം മനസ്സിലായില്ലാട്ടോ,സന്തോഷായി കണ്ടതിലും ഞങ്ങളെ കഞ്ഞികുടിച്ചതിലും,പിന്നാ ഞാനും ഒരു രാഷ്ട്രീയക്കാരനാട്ടോ,എന്റെ കൈപിടിച്ചു സ്വരം താഴ്ത്തി ചെറുചിരിയോടെ പറഞ്ഞു ,ഞാൻ സിപിഐഎമ്മാ,എന്നെന്നും ആർക്കായാലും ഒരു രാഷ്ട്രീയം വേണം,നമ്മൾ കേരളക്കാരല്ലേ താന്‍ പറഞ്ഞെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറയുന്നു.
കുറിപ്പ് വായിക്കാം
പീരുമേട്ടില്‍ ഇന്നലെ പള്ളി ഉല്‍ഘാടനമുണ്ടായിരുന്നു.
രാത്രിവൈകിയതിനാല്‍ ഇന്ന് മടക്കയാത്ര.
വളവും തിരിവും പിന്നിടുന്ന ഹൈറേഞ്ച് റോഡുകള്‍.
ഇരുവശവും വനം പ്രദേശം.
കടകളും മറ്റും കുറവ്.
ഉച്ചക്ക് രണ്ടരയോടെ താഴ്വാരത്തെത്തി.
വെള്ളച്ചാട്ടവും അരുവിയുമുള്ള സ്ഥലം.അവിടെ ചെറിയൊരു കടകണ്ടു.
വിശപ്പുണ്ടായിരുന്നതിനാല്‍ വേഗമിറങ്ങി.ഞാനും സുഹൃത്ത് വി.ഇ..ഗഫൂറും ഡ്രൈവറും ഉള്ളിലേക്ക് കയറി.
‘കഞ്ഞിയൊണ്ടു,മോരും പയറുപ്പേരി പപ്പടവുമൊണ്ട്’കടയിലെ സ്ത്രീ ഞങ്ങളോടായി പറഞ്ഞു.
കഞ്ഞിയും മോരുമെന്നു കേട്ടപ്പോള്‍ വിശപ്പ് ഇരട്ടിച്ചപോലായി.
തൊട്ടടുത്ത വെളച്ചാട്ടത്തിലെ ശബ്ദവും ആസ്വദിച്ചു ഞങ്ങള്‍ കഞ്ഞി കുടിച്ചുതീര്‍ത്തു.
പുറത്തിറങ്ങി കൈകഴുകി തിരിച്ചു വന്നപ്പോള്‍
കടക്കാരനും പുറത്തുവന്നു.
‘ആദ്യം മനസ്സിലായില്ലാട്ടോ,സന്തോഷായി കണ്ടതിലും ഞങ്ങളെ കഞ്ഞികുടിച്ചതിലും,പിന്നാ ഞാനും ഒരു രാഷ്ട്രീയക്കാരനാട്ടോ,എന്റെ കൈപിടിച്ചു സ്വരം താഴ്ത്തി ചെറുചിരിയോടെ പറഞ്ഞു’ഞാന്‍ സി.പി.എമ്മാ,എന്ന്.
അത് നല്ലതല്ലേ ആര്‍ക്കായാലും ഒരു രാഷ്ട്രീയം വേണം,നമ്മള്‍ കേരളക്കാരല്ലേ ഞാനും പറഞ്ഞു.
ഗ്രാമീണതയുടെ നിഷകളങ്കതയും കുലീനതയുമായിരുന്നു അയാളുടെയും കുടുബിനിയുടെയും മുഖത്ത്.
അപ്പോഴും പ്രകൃതിക്കു ഇക്കിളിയിട്ട് പൊട്ടിച്ചിരിച്ചും തിമര്‍ത്തും കടക്കു പിന്നില്‍ വെള്ളം ചാടിക്കൊണ്ടിരുന്നു.
ഞങ്ങള്‍ ഫോട്ടോയെടുത്തു പിരിഞ്ഞു.
Story Highlights: panakkad sayyid sadiq ali shihab thangal facebook post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here