അത്യന്താധുനിക സംവിധാനങ്ങളുമായി ഞെട്ടിച്ച് ദുബായ്; പാസ്പോർട്ടില്ലാതെ യാത്രചെയ്യാൻ സൗകര്യം

പാസ്പോർട്ടില്ലാതെ യാത്രചെയ്യാൻ സൗകര്യമൊരുക്കിയാണ് ദുബായ് രാജ്യാന്തര വിമാനത്താവളം. ടെർമിനൽ മൂന്ന് ഉപയോഗിക്കുന്ന എമിറേറ്റ്സ് എയർലൈൻസ് യാത്രക്കാർക്കാണ് ഈ സൗകര്യം ആദ്യഘട്ടത്തിൽ ലഭ്യമാവുക. വർഷാവസാനത്തോടെ സ്മാർട്ട് ഗേറ്റ് സംവിധാനം വഴി ഇത് നടപ്പാക്കാനാണ് തീരുമാനം. പാസ്പോർട്ടിന് പകരം ബയോമെട്രിക്‌സും ഫേസ് റെകഗ്‌നിഷനും മാനദണ്ഡമാക്കിയാണ് പുതിയ സംവിധാനം നടപ്പാക്കുക. (passport-free-travel-for-passengers-at-terminal-3-at-dubai-international-airport)
യാത്രക്കാരുടെ മുഖവും വിരലടയാളവും തിരിച്ചറിയൽ രേഖയായി ഉപയോഗിച്ചാണ് സംവിധാനം ഒരുക്കുന്നത്. സുഗമവും തടസമില്ലാത്തതുമായ യാത്രയ്ക്കായി സ്മാര്‍ട്ട് ഗേറ്റുകള്‍ സ്ഥാപിക്കും. യാത്രക്കാരെക്കുറിച്ചുള്ള വിവരങ്ങൾ നേരത്തെ ലഭ്യമാണെന്നതിനാൽ. അവർ വിമാനത്താവളത്തിൽ എത്തുന്നതിന് മുൻപ് തന്നെ അവരുടെ പ്രൊഫൈലിങ് നടത്താനാകും. യാത്ര കൂടുതല്‍ സുഗമമാക്കാന്‍ ബിഗ് ഡാറ്റയെ ഉപയോഗപ്പെടുത്തും.
Read Also: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; മൊയ്തീനെതിരെ ഗുരുതര ആരോപണവുമായി മുഖ്യസാക്ഷി
യാത്രക്കാരുടെ പൂര്‍ണ വിവരങ്ങള്‍ കൈമാറാന്‍ വിവിധ എയര്‍പോര്‍ട്ടുകള്‍ തയ്യാറായാല്‍ ഭാവിയില്‍ എമിഗ്രേഷന്‍ ഉള്‍പ്പടെയുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും.
Story Highlights: passport-free-travel-for-passengers-at-terminal-3-at-dubai-international-airport
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here