ചന്ദ്രബാബു നായിഡു കസ്റ്റഡിയിൽ
തെലുങ്ക് ദേശം പാർട്ടി നേതാവ് ചന്ദ്രബാബു നായിഡു കസ്റ്റഡിയിൽ. വിജയവാഡ എസിബി കോടതി ചന്ദ്രബാബു നായിഡുവിനെ രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. ആന്ധ്രാപ്രദേശ് സിഐഡി നൽകിയ കസ്റ്റഡി അപേക്ഷ അംഗീകരിച്ചു. ( chandra babu naidu under custody )
എഫ്‌ഐആർ റദ്ദാക്കണമെന്ന ചന്ദ്രബാബു നായിഡുവിന്റെ ഹർജി ഹൈക്കോടതി തള്ളി. ഇതിന് പിന്നാലെ സുപ്രിം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ചന്ദ്രബാബു നായിഡു.
ഭരണകാലത്ത് ആന്ധ്രപ്രദേശ് സ്റ്റേറ്റ് സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ 317 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് ടിഡിപി അധ്യക്ഷനെതിരെയുള്ള ആരോപണം. യുവാക്കൾക്ക് നൈപുണ്യ പരിശീലനം നൽകുന്നതിനായി രൂപീകരിച്ചതാണ് ഈ ബോർഡ്. തുക വ്യാജ കമ്പനികൾക്കാണ് കൈമാറിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. തട്ടിപ്പിന്റെ മുഖ്യ ആസൂത്രകനും ഗുണഭോക്താവും ചന്ദ്രബാബു നായിഡുവാണെന്ന് സിഐഡി മേധാവി പറഞ്ഞു.
Story Highlights: chandra babu naidu under custody
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here