Advertisement

‘ജീവന് ഭീഷണിയുണ്ട്, നിഷികാന്ത് ദുബൈയുടെ ആരോപണങ്ങള്‍ തെറ്റ്’; ട്വന്റിഫോറിനോട് പ്രതികരിച്ച് ഡാനിഷ് അലി

September 25, 2023
Google News 3 minutes Read
Danish Ali about BJP MP Bidhuri's remarks in Parliament

പ്രധാനമന്ത്രിയ്‌ക്കെതിരായി പാര്‍ലമെന്റില്‍ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന ആരോപണം തള്ളി ബിഎസ്പി എംപി ഡാനിഷ് അലി. ബിജെപി എംപിമാര്‍ തന്നെയാണ് പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നതെന്നും കഴിഞ്ഞ ദിവസം മുതല്‍ തന്റെ ജീവന് ഭീഷണി ഉണ്ടെന്നും ഡാനിഷ് അലി ട്വന്റിഫോറിനോട് പറഞ്ഞു. പാര്‍ലമെന്റില്‍ ഡാനിഷ് അലിയ്ക്ക് വിദ്വേഷ പരാമര്‍ശം നേരിടേണ്ടി വന്നത് ഏറെ ചര്‍ച്ചയായിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. (Danish Ali about BJP MP Bidhuri’s remarks in Parliamnet)

തന്നെയും തന്റെ സമുദായത്തേയും വാക്കുകള്‍ കൊണ്ട് നോവിക്കാനാണ് ഒരു ബിജെപി അംഗത്തിന്റെ ഭാഗത്തുനിന്ന് പാര്‍ലമെന്റിനകത്ത് ശ്രമം നടന്നതെന്ന് ഡാനിഷ് അലി ചൂണ്ടിക്കാട്ടി. ഇത് ഒരു ഡാനിഷ് അലിയുടെ മാത്രം പ്രശ്‌നമല്ലെന്നും ഇത് ജനാധിപത്യത്തിന്റെ പ്രശ്‌നമാണെന്നും അദ്ദേഹം തുറന്നടിച്ചു.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

പറഞ്ഞ് ബോധ്യപ്പെടുത്താന്‍ പറ്റിയില്ലെങ്കില്‍ ആശയക്കുഴപ്പമുണ്ടാക്കുക എന്ന തന്ത്രമാണ് തനിക്കെതിരെ ബിജെപി ഇപ്പോള്‍ പയറ്റുന്നതെന്ന് ഡാനിഷ് അലി പറഞ്ഞു. പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയ്‌ക്കെതിരെ ഡാനിഷ് അലി അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് നിഷികാന്ത് ദുബൈ ആരോപിച്ചിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു ട്വന്റിഫോറിലൂടെ ഡാനിഷ് അലി. മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ തനിക്ക് പോരാടാന്‍ കരുത്ത് പകരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story Highlights: Danish Ali about BJP MP Bidhuri’s remarks in Parliament

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here