എസ്എഫ്ഐ ജില്ലാ സെക്രട്ടറിക്കെതിരെ കള്ളവോട്ട് ആരോപണം; തങ്ങളും കള്ളവോട്ട് ചെയ്തെന്ന് കോൺഗ്രസ് നേതാവ്: പത്തനംതിട്ട സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ പരസ്പരം ചളി വാരിയേറ്

പത്തനംതിട്ട സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ പരസ്പരം ചളി വാരിയെറിഞ്ഞ് സിപിഐഎമ്മും കോൺഗ്രസും. എസ്എഫ്ഐ ജില്ലാ സെക്രട്ടറിക്കെതിരെ കോൺഗ്രസ് കള്ളവോട്ട് ആരോപണം ഉന്നയിച്ചപ്പോൾ തങ്ങളും കള്ളവോട്ട് ചെയ്തെന്ന സൂചന നൽകുന്ന കോൺഗ്രസ് നേതാവിന്റെ പ്രസംഗം സിപിഐഎം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണ്.
എസ്എഫ്ഐ ജില്ലാ സെക്രട്ടറി അമൽ ഒന്നിലധികം തവണ വോട്ട് ചെയ്തു എന്നാണ് വിഡിയോകൾ പങ്കുവച്ച് കോൺഗ്രസ് ആരോപിക്കുന്നത്. ഈ ദൃശ്യങ്ങൾ 24നു ലഭിച്ചു. ദൃശ്യങ്ങളിൽ എസ്എഫ്ഐ ജില്ലാ ഭാരവാഹികളുമുണ്ട്.
തങ്ങളും കള്ളവോട്ട് ചെയ്ത സൂചന നൽകിയത് നഗരസഭ കൗൺസിലർ അഡ്വക്കേറ്റ് സുരേഷ് കുമാർ ആണ്. കള്ളവോട്ട് ചെയ്യാൻ തങ്ങൾക്ക് അറിയുമെന്ന് കാണിച്ചുകൊടുത്തു എന്ന് സുരേഷ് കുമാർ വിഡിയോയിൽ പറയുന്നു.
Story Highlights: sfi cpim congress pathanamthitta cooperative bank election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here