കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ അന്തരിച്ചു

പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ അന്തരിച്ചു. 91 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സ്ഥാപക അംഗവും മുന്‍ ചെയര്‍മാനുമായിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
കാക്കനാടുള്ള ഏകമകളുടെ വീട്ടില്‍ വച്ചായിരുന്നു സുകുമാരന്റെ വിയോഗം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭൗതിക ശരീരം അല്‍പസമയത്തിനകം ആശുപത്രിയിലേക്ക് മാറ്റും.
ഹാസ്യ സാഹിത്യകാരന്‍എന്ന നിലയിലും ഹാസ്യചിത്രകാരന്‍ എന്ന നിലയിലും ഏറെ പ്രശസ്തനായിരുന്നു.എസ് സുകുമാരന്‍ പോറ്റി എന്നാണ് യഥാര്‍ത്ഥ നാമം. സുകുമാര്‍ എന്ന പേരിലായിരുന്നു രചനകള്‍. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയാണ്.
Story Highlights: Cartoonist Sukumar passed away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here