കോലിയും ബുംറയുമില്ല, ഒരു ഇന്ത്യൻ താരം മാത്രം; ഏകദിന ‘ഡ്രീം’ ടീമിനെ തെരഞ്ഞെടുത്തത് ജോസ് ബട്ട്ലർ

ലോകകപ്പ് പോരാട്ടങ്ങൾക്ക് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ തന്റെ സ്വപ്ന ഏകദിന ക്രിക്കറ്റ് ടീമിനെ തെരഞ്ഞെടുത്ത് ഇംഗ്ലണ്ട് താരം ജോസ് ബട്ട്ലർ. അഞ്ചംഗ ടീമിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി, ജസ്പ്രീത് ബുംറ എന്നിവർക്ക് സ്ഥാനമില്ല. ഒരു ഇന്ത്യൻ താരത്തെ മാത്രമാണ് ബട്ട്ലർ തന്റെ ‘സ്വപ്ന’ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാൻമാരിൽ ഒരാളായ വിരാട് കോലിയെയും ഇന്ത്യയുടെ ഏറ്റവും അപകടകാരിയായ ബൗളറായ ജസ്പ്രീത് ബുംറയെയും ജോസ് ബട്ട്‌ലർ തന്റെ സ്വപ്ന ഏകദിന ഇലവനിൽ ഉൾപ്പെടുത്തിയില്ല എന്നതാണ് അതിശയിപ്പിക്കുന്നത്. കോലിക്ക് പകരം ഇന്ത്യൻ നായകൻ രോഹിത് ശർമയെയാണ് ബട്ട്ലർ ഉൾപ്പെടുത്തിയിരിക്കുന്നത്.
രോഹിതിനൊപ്പം ദക്ഷിണാഫ്രിക്കയുടെ ക്വിന്റൺ ഡി കോക്കിനെയും ബട്ട്ലർ ഉൾപ്പെടുത്തി. ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്‌വെൽ, ദക്ഷിണാഫ്രിക്കൻ പേസർ ആൻഡ്രിച്ച് നോർട്ട്ജെ, ഇംഗ്ലണ്ട് സഹതാരം ആദിൽ റഷീദ് എന്നിവരാണ് മറ്റുള്ളവർ. അതേസമയം, ബട്ട്ലറുടെ പട്ടികയിലുള്ള 5 പേരിൽ നാല് പേർ മാത്രമാണ് ഇത്തവണ ലോകകപ്പിൽ കളിക്കുന്നത്. പരിക്കുമൂലം പേസർ ആൻഡ്രിച്ച് നോർട്ട്ജെ 2023 ലോകകപ്പിൽ കളിക്കില്ല.
Story Highlights: Jos Buttler Picks Dream ODI Team
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here