Advertisement

ഓൺലൈൻ ചൂതാട്ട കേസ്; രൺബീർ കപൂറിന് ഇ ഡി നോട്ടീസ്

October 4, 2023
Google News 2 minutes Read
ranbir kapoor ed

നടൻ രൺബീർ കപൂറിന് ഇ ഡി നോട്ടീസ്. ഓൺലൈൻ ചൂതാട്ട കേസിലാണ് നടപടി. വെള്ളിയാഴ്ച ഹാജരാകാനാണ് നിർദേശം. മഹാദേവ് ഓൺലൈൻ ബെറ്റിങ് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. (ED Notice for Ranbeer Kapoor)

ഇ ഡി അന്വേഷണവുമായി ബന്ധപ്പെട്ട് മറ്റ് ചില പ്രമുഖ ബോളിവുഡ് നടന്മാരെയും ഗായകരെയും അന്വേഷണ ഏജൻസി വിളിച്ചുവരുത്തിയേക്കും. ഈ വർഷം ഫെബ്രുവരിയിൽ യുഎഇയിൽ നടന്ന മഹാദേവ് ബുക്ക് ആപ്പ് പ്രൊമോട്ടറായ സൗരഭ് ചന്ദ്രക്കറിന്റെ വിവാഹ ചടങ്ങിൽ പ്രമുഖ അഭിനേതാക്കളും ഗായകരും പങ്കെടുത്തിരുന്നു.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

ടൈഗർ ഷ്രോഫ്, സണ്ണി ലിയോൺ, നേഹ കക്കർ, ആതിഫ് അസ്ലം, രഹത് ഫത്തേ അലി ഖാൻ, അലി അസ്ഗർ, വിശാൽ ദദ്‌ലാനി, എല്ലി അവ്‌റാം, ഭാരതി സിംഗ്, ഭാഗ്യശ്രീ, കൃതി ഖർബന്ദ, നുഷ്രത്ത് ഭരുച്ച, കൃഷ്ണ അഭിഷേക്, സുഖ്‌വീന്ദർ സിംഗ് എന്നിവരും ഇതിൽ ഉൾപ്പെടുന്നു.

ഓൺലൈൻ ബെറ്റിങ് പ്ലാറ്റ്‌ഫോമായ മഹാദേവ് ബുക്ക് ആപ്പിന്റെ നിരവധി സംസ്ഥാനങ്ങളിലെ ഓഫീസുകൾ ഇ ഡി പരിശോധിച്ചുവരികെയാണ്.

Story Highlights: ED Notice for Ranbeer Kapoor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here