Advertisement

‘വൈദ്യുതി നിരക്ക് ഇനിയും വർധിപ്പിക്കേണ്ടി വരും’ : മന്ത്രി കെ. കൃഷ്ണൻകുട്ടി

October 10, 2023
Google News 3 minutes Read
electricity rate may increase again says minister k krishnan kutty

വൈദ്യുതി നിരക്ക് ഇനിയും വർധിപ്പിക്കേണ്ടി വരുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. ചെറിയ വർധനവ് വേണ്ടി വരുമെന്നാണ് കരുതുന്നതെന്നും മന്ത്രി വ്യക്തമാക്കി. ( electricity rate may increase again says minister k krishnan kutty )

‘കഴിഞ്ഞ രണ്ട് ദിവസം പ്രതിസന്ധി ഉണ്ടായിരുന്നു. പുറത്ത് നിന്ന് വൈദ്യുതി വാങ്ങുമ്പോൾ അവരാണ് വില നിശ്ചയ്ക്കുന്നത്. ഇതിന് ആനുപാതികമായി നിരക്ക് വർധിപ്പിക്കേണ്ടിവരും. വില വർധനവ് തീരുമാനിക്കുന്നത് റെഗുലേറ്ററി കമ്മീഷനാണ്. വലിയ വർധനവ് ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്’ -മന്ത്രി വ്യക്തമാക്കി.

ഇറക്കുമതി കൽക്കരി ഉപയോഗികണമെന്ന കേന്ദ്ര സർക്കാർ നിർദേശമാണ് നിലവിൽ 17 പൈസ വർധിക്കാൻ കാരണമെന്നും മന്ത്രി അറിയിച്ചു.

Story Highlights: electricity rate may increase again says minister k krishnan kutty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here