Advertisement

‘ലോകകപ്പിലെ മുഴുവൻ ശമ്പളവും അഫ്ഗാൻ ദുരന്തബാധിതര്‍ക്ക്’; സഹായ ഹസ്തവുമായി റാഷിദ് ഖാൻ

October 10, 2023
Google News 3 minutes Read

അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിലെ ദുരന്തബാധിതര്‍ക്ക് സഹായ ഹസ്തവുമായി അഫ്ഗാൻ ക്രിക്കറ്റ് താരം റാഷിദ് ഖാൻ.ഏകദിന ലോകകപ്പിലെ തന്റെ മുഴുവൻ ശമ്ബളവും ദുരന്തബാധിതര്‍ക്ക് നല്‍കുമെന്ന് താരം അറിയിച്ചു. ട്വിറ്ററിലൂടെയാണ് റാഷിദിന്റെ പ്രഖ്യാപനം.(Rashid Khan lends a helping hand to disaster victims)

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

ശനിയാഴ്ച പകല്‍ 12.19നാണ് അഫ്ഗാനിസ്ഥാനില്‍ ആദ്യചലനം റിപ്പോര്‍ട്ട് ചെയ്തത്. 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും തുടര്‍ ചലനങ്ങളുമാണ് നാശം വിതച്ചത്.

‘അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറൻ പ്രവിശ്യകളിൽ (ഹെറാത്ത്, ഫറ, ബാദ്ഗിസ്) ഉണ്ടായ ഭൂകമ്പത്തിന്റെ ദാരുണമായ അനന്തരഫലങ്ങളെക്കുറിച്ച് ഞാൻ വളരെ സങ്കടത്തോടെ മനസിലാക്കുന്നു. ദുരിതബാധിതരെ സഹായിക്കാൻ ഞാൻ എന്റെ എല്ലാ വേൾഡ് കപ്പ് 2023ലെ #CWC23 മാച്ച് ഫീസും സംഭാവന ചെയ്യുന്നു. താമസിയാതെ, ആവശ്യമുള്ള ആളുകളെ പിന്തുണയ്ക്കാൻ കഴിയുന്നവരെ വിളിക്കാൻ ഞങ്ങൾ ഒരു ധനസമാഹരണ ക്യാമ്പയിൻ ആരംഭിക്കും’- റഷീദ് ഖാൻ കുറിച്ചു.

Story Highlights: Rashid Khan lends a helping hand to disaster victims

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here