മഹുവ മൊയ്ത്രക്കെതിരായ ആരോപണങ്ങള്‍ ശരിവച്ച് ദര്‍ശന്‍ ഹിരാനന്ദാന

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ മഹുവ മൊയ്ത്രക്കെതിരായ ആരോപണങ്ങള്‍ ശരിവച്ച് വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനി. താന്‍ നേരത്തെ പുറത്തുവിട്ട സത്യവാങ്മൂലം സംബന്ധിച്ചുള്ള മഹുവ മൊയ്ത്രയുടെ ആരോപണങ്ങള്‍ ദര്‍ശന്‍ ഹിരാനന്ദാനി നിഷേധിച്ചു. സമ്മര്‍ദത്തെതുടര്‍ന്നല്ല സത്യവാങ്മൂലം സമര്‍പ്പിച്ചത് എന്നും മഹുവ മൊയ്ത്രയുടെ പാര്‍ലമെന്ററി ലോഗിന്‍ ഐഡിയും പാസ്വേഡും ഉപയോഗിച്ച് താന്‍ ദുബായില്‍ നിന്ന് ചോദ്യങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട് എന്നും ദര്‍ശന്‍ വെളിപ്പെടുത്തി.
തനിക്ക് സംഭവിച്ച വലിയ പിഴവില്‍ അഗാതമായി ഖേദിക്കുന്നുവെന്നും, സത്യവാങ് മൂലം സിബിഐക്കും പാര്‍ലിമെന്റ് എത്തിക്‌സ് കമ്മറ്റിക്കും അയച്ചിട്ടുണ്ട് എന്നും ദര്‍ശന്‍ വെളിപ്പെടുത്തി. തെളിയിക്കപ്പെട്ടാല്‍ മഹുവയുടെ പാര്‍ലമെന്റ് അംഗത്വം പോലും നഷ്ടപ്പെടുത്താന്‍ കഴിയുന്നതാണ്, വ്യവസായിയുടെ വെളിപ്പെടുത്തല്‍.
Story Highlights: Darshan Hiranandana confirms allegations against Mahua Moitra