Advertisement

കോഴിക്കോട് എടച്ചേരിയിൽ ഇടിമിന്നലേറ്റ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്

October 30, 2023
Google News 1 minute Read
lightning accident

കോഴിക്കോട് എടച്ചേരിയിൽ ഇടിമിന്നലേറ്റ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്. എട്ട് സ്ത്രീകൾക്കാണ് പരുക്കേറ്റത്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

നോർത്ത് എടച്ചേരിയിൽ ഇന്ന് ഉച്ചയ്ക്ക് മൂന്നു മണി കഴിഞ്ഞാണ് അപകടമുണ്ടായത്. ജോലി ചെയ്തു കൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേൽക്കുകയായിരുന്നു. ഏഴ് പേർക്ക് നിസാര പരുക്കേറ്റപ്പോൾ ഒരാൾക്ക് പൊള്ളലേറ്റു. പരുക്കേറ്റ സ്ത്രീകളിൽ ഏഴു പേരെ നാദാപുരം ഗവൺമെൻറ് ആശുപത്രിയിലും പൊള്ളലേറ്റ സ്ത്രീയെ വടകര ഗവൺമെൻറ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Story Highlights: lightning accident kozhikode injury

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here