ഇസ്രയേല്‍ ആക്രമണത്തിനെതിരെ പലസ്തീന്‍ അമേരിക്കക്കാര്‍ ഷിക്കാഗോയില്‍ വന്‍ പ്രതിഷേധ റാലി നടത്തി

ഗാസയില്‍ മരണസംഖ്യ ഉയരുന്ന പശ്ചാത്തലത്തില്‍ ഇസ്രായേല്‍ ബോംബാക്രമണത്തിനെതിരെ പ്രതിഷേധവുമായി പലസ്തീന്‍ അമേരിക്കക്കാര്‍. ആയിരക്കണക്കിന് പലസ്തീന്‍ അമേരിക്കക്കാര്‍ പ്രതിഷേധവുമായി ഷിക്കാഗോ നഗരമധ്യത്തില്‍ റാലി നടത്തി. (Palestinians in America protested against Israel attack)
ശനിയാഴ്ച പ്രതിഷേധക്കാര്‍ മിഷിഗണിലും വാക്കറിലും ഒത്തുകൂടി. പ്രകടനത്തില്‍ അയ്യായിരത്തോളം പേര്‍ ഉള്‍പ്പെട്ടതായി ചിക്കാഗോ പൊലീസ് പറഞ്ഞു. ഉച്ചയ്ക്ക് 2 മണിയോടെ 151 ഈസ്റ്റ് വാക്കര്‍ ഡ്രൈവില്‍ നിന്നാണ് പ്രകടനം ആരംഭിച്ചത്. ജനക്കൂട്ടം ലൂപ്പിലൂടെ സൗത്ത് ക്ലാര്‍ക്ക് സ്ട്രീറ്റിലേക്കും വെസ്റ്റ് ഐഡ ബി വെല്‍സ് ഡ്രൈവിലേക്കും വൈകുന്നേരം 5 മണിയോടെ എത്തി. തുടര്‍ന്ന് പ്രതിഷേധ യോഗം ചേര്‍ന്നു.വെടിനിര്‍ത്തല്‍ ഉണ്ടാകുന്നതുവരെ പ്രതിഷേധം തുടരുമെന്ന് പലസ്തീനിലെ ചിക്കാഗോ കോയലിഷന്‍ ഫോര്‍ ജസ്റ്റിസ് അറിയിച്ചു.
‘ഞങ്ങളുടെ നികുതിദായകരുടെ ഡോളര്‍ വിദേശത്തേക്ക് പോകുകയാണ്, സംഭവിക്കുന്ന വംശഹത്യ, ഞങ്ങള്‍ ഇത് ഇപ്പോള്‍ തടഞ്ഞില്ലെങ്കില്‍, ലക്ഷക്കണക്കിന് ആളുകള്‍ കൊല്ലപ്പെടും,’ യുഎസില്‍ നിന്നുള്ള ഹുസാം മരാജ്ദ പലസ്തീന്‍ കമ്മ്യൂണിറ്റി നെറ്റ്‌വര്‍ക്ക് പറഞ്ഞു.ഗാസയില്‍ കൊല്ലപ്പെട്ടവരില്‍ മൂവായിരത്തോളം പേര്‍ കുട്ടികളാണെന്ന് പ്രതിഷേധത്തിന്റെ സംഘാടകര്‍ പറയുന്നു. റാലിയില്‍ ചിലര്‍ ശവപ്പെട്ടികളും വഹിച്ചുകൊണ്ടാണ് പ്രതിഷേധിച്ചത്.
തയ്യാറാക്കിയത് പിപി ചെറിയാന്‍, ഡാളസ്
Story Highlights: Palestinians in America protested against Israel attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here