കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചു; എട്ടു പേർക്ക് പരുക്ക്

ഇടുക്കി ചേലച്ചുവട്ടില്‍ കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചു.എട്ടു പേർക്ക് പരുക്ക്. ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുമ്പോൾ എതിരെ വന്ന ടോറസുമായി കൂട്ടിയിടിക്കുകയായിരുന്നു. തൊടുപുഴയിൽ നിന്ന് ചേലച്ചുവട്ടിലേയ്ക്ക് വന്ന ബസാണ് അപകടത്തിൽ പെട്ടത്.(ksrtc and taurus lorry accident eight injured)
അപകടത്തില്‍ നിസാര പരുക്കേറ്റ ഏഴു പേരെ ചേലച്ചുവട് സി.എസ് ഐ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തില്‍ കെഎസ്ആര്‍ടിസി ബസിന്‍റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ സാരമായി പരുക്കേറ്റ കെഎസ്ആർടിസി ഡ്രൈവറെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവം നടന്നയുടനെ ഡ്രൈവറെ നാട്ടുകാര്‍ ചേര്‍ന്ന് പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. അപകടത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ബസ് സമീപത്തെ ഹൈമാസ് ലൈറ്റിന്റ പോസ്റ്റിൽ ഇടിച്ച് നിന്നു. ബസിന്‍റെ മുന്‍ഭാഗത്താണ് ടോറസ് ലോറി ഇടിച്ചത്.
Story Highlights: ksrtc and taurus lorry accident eight injured
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here