‘മലപ്പുറത്തെ കോൺഗ്രസിലെ തമ്മിലടി ഉടൻ പരിഹരിക്കണം, കോൺഗ്രസിലെ പ്രതിസന്ധിയിൽ ആശങ്ക ഉണ്ട്’ : അബ്ദുൽ ഹമീദ് മാസ്റ്റർ

മലപ്പുറത്തെ കോൺഗ്രസിലെ തമ്മിലടി ഉടൻ പരിഹരിക്കണമെന്ന് മുസ്ലിം ലീഗ്. ലോകസഭാ തിരഞ്ഞടുപ്പ് അടുത്തിരിക്കെ കോൺഗ്രസിലെ പ്രതിസന്ധിയിൽ ആശങ്ക ഉണ്ടെന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് മാസ്റ്റർ പറഞ്ഞു. നേതൃത്വം വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്നും ആവശ്യം. ( split in malappuram congress should be solved immediately asks abdul hameed master )
എ ഗ്രൂപ് മലപ്പുറത്ത് പാലസ്തീൻ ഐക്യദാർഢ്യ റാലിയുടെ പേരിൽ വൻ ശക്തിപ്രകടനം നടത്തിയതിന് പിന്നാലെയാണ് മുസ്ലിം ലീഗ് പ്രതികരണം.പ്രശ്‌നത്തിൽ പരിഹാരം വേണമെന്ന് മുസ്ലിം ലീഗ് നേരത്തെ തന്നെ കെപിസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.എന്നാൽ പ്രതിസന്ധി കൂടുതൽ രൂക്ഷമായതോടെയാണ് ലീഗ് അടിയന്തര ഇടപെടൽ ആവശ്യപ്പെടുന്നത്. ഗ്രൂപ്പ് തർക്കം ലോകസഭാ തിരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്നാണ് ലീഗിന്റെ ആശങ്ക.
ആര്യാടൻ ഷൗക്കത്തിനെതിരെ ശക്തമായ നടപടി ഉണ്ടായാൽ മലപ്പുറത്തെ യുഡിഎഫ് രാഷ്ട്രീയം കലങ്ങിമറിയും എന്നും ലീഗ് വിലയിരുത്തുന്നുണ്ട്.
Story Highlights: split in malappuram congress should be solved immediately asks abdul hameed master
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here