Advertisement

ചീഫ് സെക്രട്ടറിക്ക് കേരളീയത്തിന്റെ തിരക്ക്; കെഎസ്ആർടിസി ശമ്പള കേസിൽ ഹാജരായില്ല

November 6, 2023
Google News 1 minute Read

കെഎസ്ആർടിസി ശമ്പള വിതരണവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ ഹാജരാകാതിരുന്ന ചീഫ് സെക്രട്ടറിക്കെതിരെ രൂക്ഷ വിമർശവുമായി ഹൈക്കോടതി. ഹാജരാകണമെന്ന് നിർദേശിച്ചിട്ടും ഇന്ന് ചീഫ് സെക്രട്ടറി ഹാജരായില്ല, കേരളീയത്തിന്റെ തിരക്കായതിനാൽ ഹാജരാകാൻ കഴിയില്ലെന്നാണ് അറിയിച്ചത്.

ചീഫ് സെക്രട്ടറിയുടെ നടപടി കോടതിയെ നാണം കെടുത്തുന്നതാണെന്ന് കോടതി വിമർശിച്ചു. ചീഫ് സെക്രട്ടറി സമർപ്പിച്ച സത്യവാങ്മൂലത്തിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. ഇതോടെ രണ്ടരയ്ക്ക് ഹാജരാകാമെന്ന് സർക്കാർ വ്യക്തമാക്കി.

കേരളീയത്തിനായി സർക്കാർ കോടികൾ പൊടിക്കുമ്പോൾ കെഎസ്ആർടിസിയിൽ നിന്ന് വിരമിച്ചവർക്ക് പെൻഷൻ മുടങ്ങിയിട്ട് മൂന്ന് മാസമാകുന്നു. ആറാം തീയതിക്കകം രണ്ടു മാസത്തെ പെൻഷൻ വിതരണം ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അല്ലാത്തപക്ഷം ഗതാഗത സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നായിരുന്നു കോടതി നിർദേശം. ട്രാൻസ്‌പോർട്ട് പെൻഷനേഴ്‌സ് ഫ്രണ്ടെന്ന സംഘടനയാണ് ഹൈക്കോടതിയെ സമീപിച്ചത്.

Story Highlights: High Court Proceedings On KSRTC Salary Case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here