Advertisement

സെമി ഉറപ്പിക്കാൻ ന്യൂസിലൻഡ്: ശ്രീലങ്കയ്‌ക്കെതിരെ 172 റൺസ് വിജയലക്ഷ്യം

November 9, 2023
Google News 1 minute Read
new zealand vs sri lanka

വെടിക്കെട്ട് അർദ്ധ സെഞ്ച്വറി നേടി കുശാൽ പെരേര മുന്നിൽ നിന്നിട്ടും ന്യൂസിലൻഡിനെതിരെ ശ്രീലങ്ക 171 റൺസിന് പുറത്തായി. 22 പന്തിൽ രണ്ട് സിക്സറുകളും ഒമ്പത് ഫോറുകളും സഹിതം ഈ ലോകകപ്പിലെ ഏറ്റവും വേഗമേറിയ അർധസെഞ്ചുറിയാണ് താരം സ്വന്തമാക്കിയത്. എന്നാൽ പിന്നീട് ഇരു ടീമുകൾക്കും സെമിയിൽ പ്രവേശിക്കാൻ ഏറെ നിർണായകമായ മത്സരത്തിൽ ന്യൂസിലൻഡ് മേൽക്കൈ നേടുകയായിരുന്നു.

28 പന്തിൽ 51 റൺസെടുത്താണ് കുശാൽ പെരേര പുറത്തായത്. ശ്രീലങ്കൻ നിരയിൽ മറ്റാർക്കും കാര്യമായി സ്‌കോർ ചെയ്യാനായില്ല. സെമിയിലേക്കുള്ള വാതിൽ തുറന്ന് കിട്ടുന്നത് കൊണ്ട്‌ തന്നെ ന്യൂസിലാൻഡ് ബൗളർമാർ കണിശമായി പന്തെറിഞ്ഞു. സൗത്തി തുടക്കത്തിൽ അടി കൊണ്ടെങ്കിലും ബോൾട്ട് ശ്രീലങ്കൻ ബാറ്റർമാരെ കുഴക്കി. ബോൾട്ട് 3 വിക്കറ്റ് സ്വന്തമാക്കിയപ്പോൾ ഫെർഗൂസൻ, മിച്ചൽ സാന്റ്നർ, രചിൻ രവീന്ദ്ര എന്നിവർ രണ്ട് വീതവും വീഴ്ത്തി. സൗത്തി ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിൽ ന്യൂസിലൻഡ് കരുതലോടെയാണ് കളിക്കുന്നത്. 6 ഓവർ പിന്നിടുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ ന്യൂസിലൻഡ് 50 റൺസ്‌ നേടിയിട്ടുണ്ട്.

Story Highlights: new zealand vs sri lanka

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here