വാംഖഡെയിൽ പിച്ചിൽ തിരിമറി നടത്തി; ഇന്ത്യയ്ക്കെതിരെ ആരോപണവുമായി പാശ്ചാത്യ മാധ്യമങ്ങൾ

ഇന്ത്യ-ന്യൂസിലൻഡ് സെമിഫൈനലിന് മണിക്കൂറുകൾ ബാക്കിനിൽക്കെ ഇന്ത്യയ്ക്കെതിരെ ആരോപണങ്ങളുമായി പാശ്ചാത്യ മാധ്യമങ്ങൾ. വാംഖഡെയിലെ പിച്ചിൽ തിരിമറി നടത്തിയെന്നാണ് ആരോപണം. മത്സരത്തിനായുള്ള പിച്ച് മാറ്റിയതാണ് ആരോപണത്തിന് പിന്നിൽ. ഏഴാമത്തെ പിച്ചിൽ നടത്താൻ നിശ്ചയിച്ചിരുന്ന മത്സരം ആറാം പിച്ചിലേക്ക് മാറ്റിയിരുന്നു.
പുതിയ പിച്ചിന് പകരം സ്പിൻ ബൗളേഴ്സിന് അനുകൂലമായ പിച്ച് ആറിൽ മത്സരം നടത്താൻ തീരുമാനിച്ചെന്നാണ് ആരോപണം. ഡെയ്ലി മെയിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. മുംബൈയിലെ മാറ്റങ്ങൾ ഞായറാഴ്ച ഫൈനൽ നടക്കുന്ന നരേന്ദ്ര മോദി സ്റ്റേഡിയത്തിലും സമാനമായ മാറ്റത്തിന് സാധ്യതയുണ്ടെന്നും റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യൻ ടീം സ്ലോ പിച്ച് ആവശ്യപ്പെട്ടെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ ഉദ്ധരിച്ച് ഡെയ്ലി മെയിൽ റിപ്പോർട്ടിൽ പറയുന്നു. തിങ്കളാഴ്ച സ്റ്റേഡിയത്തിലെത്തിയ ക്യാപ്റ്റൻ രോഹിത് ശർമയും കോച്ച് രാഹുൽ ദ്രാവിഡും പിച്ച് നിരീക്ഷിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
Story Highlights: Western Media Accuses India of Pitch Swapping at Wankhede
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here