‘കോണ്‍ഗ്രസ് വന്നാലും ബിജെപി വന്നാലും കൂടെ നിര്‍ത്തും; പെന്‍ഷന്‍ കിട്ടണം’; മറിയക്കുട്ടി

കോണ്‍ഗ്രസ് വന്നാലും ബിജെപി വന്നാലും കൂടെ നിര്‍ത്തുമെന്നും രാഷ്ട്രീയമില്ലെന്നും മറിയക്കുട്ടി. ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും കൈ കിട്ടിയാലേ വിശ്വസിക്കൂ എന്ന് മറിയക്കുട്ടി പറഞ്ഞു. സുരേഷ് ഗോപി തരുമെന്ന് പറയുന്ന തുക തന്നാല്‍ മേടിക്കുമെന്ന് മറിയക്കുട്ടി ട്വന്റിഫോറിനോട് പ്രതികരിച്ചു.
ബിജെപി കൂടിയാലും കോണ്‍ഗ്രസ് കൂടിയാലും കേസുമായി മുന്നോട്ട് പോകുമെന്ന് മറിയക്കുട്ടി പറഞ്ഞു. പ്രശ്‌നം പരിഹരിക്കേണ്ട സര്‍ക്കാര്‍ ഇല്ലെന്നും പെന്‍ഷന്‍ തരുമെന്ന് പലതും പറയാറുള്ളതെന്നും മറിയക്കുട്ടി പറഞ്ഞു. അടിമാലിയില്‍ നവകേരള സദസിന് എത്തുന്ന മുഖ്യമന്ത്രിയെ കാണാന്‍ പോകില്ലെന്നും വേണേല്‍ ഇങ്ങോട്ട് വരട്ടെയെന്നും അവര്‍ പറഞ്ഞു.
‘എനിക്ക് കാണണ്ട. എന്റടുത്തേക്ക് വരട്ടേ. എനിക്ക് അല്ലേ വയസായത് പിണറായിക്ക് അല്ലല്ലോ. എനിക്ക് സൗകര്യമില്ല പോയി കാണാന്‍. ഞങ്ങളുടെ കഞ്ഞികുടി മുട്ടിച്ച് പിച്ച ചട്ടി എടുപ്പിച്ച അയാളെ കാണണ്ട’ മറിയക്കുട്ടി പറയുന്നു.
അടിമാലി കോടതിയില്‍ മാനനഷ്ടക്കേസ് നല്‍കുമെന്നും നാളെ ഹൈക്കോടതിയില്‍ പെന്‍ഷന്‍ കിട്ടാത്തതിന് മറിയക്കുട്ടി ഹര്‍ജി നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. മറിക്കുട്ടിയ്ക്ക് നിമപരമായ സഹായങ്ങള്‍ നല്‍കുന്നത് കടമയാണെന്ന് യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു.
Story Highlights: Mariyakutty says whether the Congress or BJP comes she will stay with them
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here