‘സ്വിമ്മിങ് പൂളുമില്ല, ലിഫ്റ്റുമില്ല’ ഇത് സാധാരണ ബസ്; ഫെയ്സ്ബുക്ക് ലൈവിലെത്തി മന്ത്രിമാര്‍

നവകേരള സദസിനായി തയ്യാറാക്കിയത് ആഡംബര ബസല്ലെന്നും സാധാരണ ബസാണെന്നും മന്ത്രിമാര്‍.മാധ്യമങ്ങള്‍ ദുഷ്പ്രചാരണമാണ് നടത്തിയത്. ബസിനുള്ളില്‍ സ്വിമ്മിങ് പൂളുണ്ടെന്നും ബസ്സിലേക്ക് കയറാന്‍ ലിഫ്റ്റ് ഉണ്ടെന്നുമൊക്കെയായിരുന്നു ഒരുവിഭാഗം മാധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും സാധാരണ കസേരകളിലാണ് ഇരിക്കുന്നതെന്നും മന്ത്രി മുഹമ്മദ് റിയാസിന്‍റെ ഫെയ്സ്ബുക്ക് ലൈവില്‍ മന്ത്രിമാര്‍ പ്രതികരിച്ചു.(Ministers on Nava Kerala Bus)
ബസ്സിന്റെ ഉള്‍വശം ലൈവ് വീഡിയോയിലൂടെയാണ് പി രാജീവ് അടക്കമുള്ള മന്ത്രിമാര്‍ കാണിച്ചത്. സാധാരണ ബസിലുള്ളതുപോലെയുള്ള സീറ്റുകളാണ് ഈ ബസിലുള്ളതും. ഒരു വാഷ്‌ബെയ്‌സിനും അറ്റാച്ച്ഡ് ബാത്ത്‌റൂമും മാത്രമാണ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സഞ്ചരിക്കുന്ന ബസില്‍ അധികമായുള്ളതെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും തമാശ പറഞ്ഞ് ചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ഏറെ സന്തോഷത്തോടെയാണ് വിഡിയോയിൽ എല്ലാവരും പോസ് ചെയ്തിരിക്കുന്നത്.ഇടയ്ക്ക സീറ്റൊക്കെ എല്ലാരും കാണട്ടെ എന്ന് പറയുന്നതും കേൾക്കാം. നവകേരള ജനസദസിന് കാസർഗോഡ് തുടക്കമാകാനിരിക്കെയാണ് ഏറെ വിവാദമായ ബസിന്റെ ഉള്ളിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവന്നത്. ഇതൊരു സാധാരണ ബസാണെന്നും മാധ്യമ പ്രചാരണങ്ങൾ തെറ്റാണെന്നും മന്ത്രി വീണ ജോർജ് പറയുന്നു.
ബസില്‍ ഫ്രിജും അവ്നുമില്ലെന്നും ശുചിമുറിയും ഉള്ളിലേക്ക് കയറുന്നതിനായി ഓട്ടോമറ്റിക് സംവധാനവുമാണ് സംവധാനവുമാണ് ഉള്ളതെന്നും മന്ത്രി ആന്‍റണി രാജുവും നേരത്തെ പ്രതികരിച്ചിരുന്നു.അതേസമയം പിണറായി സർക്കാരിന്റെ നവകേരള ജനസദസിന് കാസർഗോഡ് തുടക്കമായി. മഞ്ചേശ്വം മണ്ഡലത്തിലെ പൈവളിഗയിലാണ് ജനസദസിന്‍റെ ഉദ്ഘാടനം.
നവകേരള ബസിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരും വാദ്യഘോഷങ്ങളോടെയാണ് ഉദ്ഘാടന വേദിയിലേക്ക് ആനയിച്ചത്. മുഖ്യമന്ത്രിയേയും മന്ത്രിമാരേയും തലപ്പാവ് അണിയിച്ചാണ് വേദിയില്‍ സ്വീകരിച്ചത്.
Story Highlights: Ministers on Nava Kerala Bus