Advertisement

വിലക്ക് ലംഘിച്ച് റോബിൻ ബസ് ഇന്ന് വീണ്ടും സർവീസ് തുടങ്ങി

November 19, 2023
Google News 1 minute Read
robin begins service again

വിലക്ക് ലംഘിച്ച് റോബിൻ ബസ് ഇന്ന് വീണ്ടും സർവീസ് തുടങ്ങി. പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് ആണ് രാവിലെ അഞ്ചുമണിക്ക് പുറപ്പെട്ടത്. ഇന്നലെ പത്തനംതിട്ടയിൽ വച്ച് തന്നെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ റോബിൻ ബസ് തടഞ്ഞു പരിശോധിച്ചിരുന്നു. ഇന്ന് പക്ഷേ എരുമേലി പിന്നിടും വരെ പരിശോധനകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ( robin begins service again )

ഇന്നലെ നാലിടങ്ങളിലായി ബസ് തടഞ്ഞ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ 37,000ത്തിൽ അധികം രൂപ ബസ്സിനെ പിഴ ഇട്ടിരുന്നു. സ്റ്റേജ് ക്യാരേജ് ആയി റോബിൻ ബസ്സിന് സർവീസ് നടത്താൻ പെർമിറ്റിലൊന്ന് ചൂണ്ടിക്കാണിച്ചാണ് ബസ്സിനെതിരെ അധികൃതർ നടപടി എടുക്കുന്നത്.

പിഴയൊടുക്കിയിട്ട് സർവീസ് നടത്തുമെന്ന് ഇന്നലെ തന്നെ അറിയിച്ചിരുന്നതായി ഉടമ ഗിരീഷ് ട്വന്റിഫോറിനോട് പറഞ്ഞു.

അതേസമയം റോബിൻ ബസിന് ബദലായി കോയമ്പത്തൂരിലേക്ക് 4. 30 മുതൽ സർവീസ് ആരംഭിച്ചിരിക്കുകയാണ് കെഎസ്ആർടിസി.

Story Highlights: robin begins service again

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here