Advertisement

ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റിൽ കണ്ണുവെച്ച് സ്വകാര്യ ബസ്സുകൾ

November 20, 2023
Google News 2 minutes Read
private busses eyeing at all india tourist permit

ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റിൽ കണ്ണുവെച്ച് സ്വകാര്യ ബസ്സുകൾ. റോബിൻ ബസിന് പിന്നാലെ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് നേടാൻ നിൽക്കുന്നത് 129 ബസ്സുകൾ. 140 കിലോമീറ്റർ മുകളിൽ ദൂരമുള്ള പെർമിറ്റ് സർക്കാർ പുതുക്കി നൽകിയിരുന്നില്ല. ഇതേതുടർന്ന് മൂന്നുമാസത്തിലധികമായി സർവീസ് നടത്താൻ കഴിയാത്ത 129 ബസ്സുകൾ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഉപയോഗപ്പെടുത്തി സർവീസ് നടത്താനാണ് നീക്കം നടത്തുന്നത്. ( private busses eyeing at all india tourist permit )

റോബിൻ ബസ് സർവീസ് വിജയമായാൽ അതേ പെർമിറ്റ് ഉപയോഗപ്പെടുത്തി സംസ്ഥാനത്ത് സർവീസ് നടത്താനാണ് മറ്റ് സ്വകാര്യ ബസുകളുടെ നീക്കം. അതുകൊണ്ടുതന്നെ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റിന് എതിർത്ത് നിലപാടെടുക്കേണ്ടതില്ലെന്ന് ധാരണയിലാണ് ബസ് ഉടമകളുടെ സംഘടനകൾ.

എന്നാൽ പെർമിറ്റിന്റെ ദൂരവ്യാപക പ്രത്യാഘാതം മുന്നിൽക്കണ്ട് പരസ്യ പ്രതികരണങ്ങൾക്ക് തുനിയേണ്ടതില്ലെന്നാണ് സംഘടനയുടെ തീരുമാനം.

Story Highlights: private busses eyeing at all india tourist permit

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here