മാലിന്യം നിക്ഷേപിക്കുന്നവരെയും കുറ്റവാളികളെയും കണ്ടെത്തണം; നഗരസഭാ പരിധിയിൽ ക്യാമറകൾ സ്ഥാപിക്കാൻ ഒരുങ്ങി തൃക്കാക്കര നഗരസഭ

നഗരസഭ പരിധിയിൽ ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങി തൃക്കാക്കര നഗരസഭ. 130 ക്യാമറകൾ സ്ഥാപിക്കാനാണ് നഗരസഭയുടെ തീരുമാനം. പൊലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിലാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ രാധാമണിപ്പിള്ളയാണ് ഇക്കാര്യം അറിയിച്ചത്.
ഒരു വാർഡിൽ 3 ക്യാമറകൾ വീതം സ്ഥാപിക്കും. മാലിന്യം നിക്ഷേപിക്കുന്നവരെയും, കുറ്റവാളികളെയും കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. ഹോട്ടലുകളിൽ ദിവസവും പരിശോധന ഉണ്ടാകും. പരാതി വരുന്ന ഹോട്ടലുകൾക്ക് എതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും രാധാമണിപ്പിള്ള പറഞ്ഞു. ആര്യാസ് ഹോട്ടലിനെതിരെ ഒരു യുവതി കൂടി പരാതി നൽകിയിരുന്നു.
Story Highlights: thrikkakkara municipality cctv cameras
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here