വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്: യൂത്ത്കോണ്‍ഗ്രസിന് പൊലീസിന്റെ നോട്ടീസ്
തെരഞ്ഞെടുപ്പിന് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചെന്ന കേസില്‍ തെരഞ്ഞെടുപ്പിന്റെ വിവരങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് യൂത്ത്കോണ്‍ഗ്രസിന് പൊലീസിന്റെ നോട്ടീസ്. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതിക്കാണ് നോട്ടീസ് നല്‍കിയത്. വിവരങ്ങള്‍ തേടിയ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് മറുപടി നല്‍കിയില്ല. മറുപടി നല്‍കാനുള്ള സമയം ഇന്നലെ വൈകിട്ട് അവസാനിച്ചിരുന്നു.(Youth Congress Fake ID Case)
Read Also: ജീവന്‍ രക്ഷിക്കാനാണ് ശ്രമിച്ചത്; DYFIയുടേത് മാതൃകാപ്രവര്‍ത്തനം, ഇനിയും തുടരണം; മുഖ്യമന്ത്രി
കേസുമായി ബന്ധപ്പെട്ട് അടൂരിലും പ്രത്യേക അന്വേഷണസംഘം പരിശോധന നടത്തി. രണ്ട് പ്രാദേശിക നേതാക്കളുടെ വീട്ടിൽ നിന്ന് ലാപ്ടോപ്പുകളും, അനുബന്ധ രേഖകളും പിടിച്ചെടുത്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തലിന്റെ നിയോജകമണ്ഡലമാണ് അടൂർ. ഇന്നലെ അർദ്ധരാത്രിയായിരുന്നു പരിശോധന.
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച് വോട്ട് ചെയ്തെന്നാണ് പരാതി. വ്യാജ ഐഡി കാർഡുകൾ വ്യാപകമായി നിര്‍മ്മിച്ചതിൽ പൊലീസ് ഇതിനോടകം കേസെടുത്തിട്ടുണ്ട്. സോഫ്റ്റുവയർ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പൊലീസ് നീക്കം. ചോദ്യം ചെയ്യലിന് ഹാജരാകാൻ യൂത്ത് കോൺഗ്രസ് നേതാക്കൾക്കും പൊലീസ് നോട്ടീസ് അയക്കും.
Story Highlights: Youth Congress Fake ID Case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here