Advertisement

റോബിൻ ബസ് വീണ്ടും പിടിച്ചെടുത്ത് MVD; നിയമലംഘനത്തിന് ആഹ്വാനം ചെയ്ത വ്‌ളോഗർമാർക്കെതിരെ നിയമ നടപടി സ്വീകരിക്കാനും ആലോചന

November 24, 2023
Google News 2 minutes Read
MVD seize robin bus again

റോബിൻ ബസ് വീണ്ടും പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ്. ബസ് പത്തനംതിട്ട എആർ ക്യാമ്പിലേക്ക് മാറ്റി. ഹൈക്കോടതി ഉത്തരവ് തുടർച്ചയായി ലംഘിക്കും വിധം പെർമിറ്റ് ലംഘനം നടത്തുന്നുവെന്ന് കാട്ടിയാണ് ബസ് പിടിച്ചെടുത്തത്. വൻ പൊലീസ് സന്നാഹത്തോടെയാണ് എംവിഡി കർശന നടപടി എടുത്തത്. ( MVD seize robin bus again )

ഡ്രൈവർമാരുടെ ലൈസൻസ്, വാഹനത്തിന്റെ പെർമിറ്റ് എന്നിവ റദ്ദാക്കുന്നതിനും നടപടിയെടുക്കുമെന്ന് എംവിഡി അറിയിച്ചു. നിയമലംഘനത്തിന് ആഹ്വാനം ചെയ്ത വ്‌ളോഗർമാർക്കെതിരെ നിയമ നടപടി സ്വീകരിക്കാനും ആലോചനയുണ്ട്.

എന്നാൽ റോബിൻ ബസ് പിടിച്ചെടുത്തത് അന്യായമെന്ന് നടത്തിപ്പുകാർ പറയുന്നു. കോടതി ഉത്തരവിന്റെ ലംഘനമാണ് ഉദ്യോഗസ്ഥർ ചെയ്തതെന്നാണ് റോബിൻ ബസ്സ് നടത്തിപ്പുകാരുടെ വാദം.

Story Highlights: MVD seize robin bus again

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here