Advertisement

‘ഇന്ത്യൻ വിവാഹങ്ങൾ വിദേശത്ത് സംഘടിപ്പിക്കുന്നതെന്തിന് ?’ : പ്രധാനമന്ത്രി

November 26, 2023
Google News 3 minutes Read
PM Requests Couples To Not Hold Weddings Abroad

ഇന്ത്യൻ വിവാഹങ്ങൾ വിദേശത്ത് സംഘടിപ്പിക്കാതെ ഇന്ത്യൻ മണ്ണിൽ തന്നെ സംഘടിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ ചില സമ്പന്ന കുടുംബങ്ങൾ വിദേശത്ത് വിവാഹങ്ങൾ സംഘടിപ്പിക്കാറുണ്ടെന്നും ഈ ട്രെൻഡിൽ താൻ അസ്വസ്ഥനാണെന്നും പ്രധാനമന്ത്രി മൻ കി ബാത്തിൽ പറഞ്ഞു. വിവാഹ ഷോപ്പിംഗ് നടത്തുമ്പോഴും ഇന്ത്യൻ നിർമിത ഉത്പന്നങ്ങൾ മാത്രം വാങ്ങുവാൻ ശ്രദ്ധിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ( PM Requests Couples To Not Hold Weddings Abroad )

‘വിവാഹ സീസൺ എത്തി കഴിഞ്ഞു. ചില വ്യവസായ സ്ഥാപനങ്ങൾ വിലയിരുത്തുന്നത് ഇന്ത്യയിൽ 5 ലക്ഷം കോടി രൂപയുടെ കച്ചവടം നടക്കുമെന്നാണ്. അതുകൊണ്ട് തന്നെ വിവാഹ ഷോപ്പിംഗ് നടത്തുമ്പോൾ ഇന്ത്യൻ നിർമിത ഉത്പന്നങ്ങൾ ഉപയോഗിക്കണം’ – മോദി പറഞ്ഞു.

‘വിവാഹവുമായി ബന്ധപ്പെട്ട കാര്യം സംസാരത്തിൽ വന്നതുകൊണ്ട് തന്നെ പറയട്ടെ…കുറച്ചധികം നാളുകളായി ഒരു കാര്യം എന്നെ അലട്ടുന്നുണ്ട്. എന്റെ ഹൃദയത്തിലെ വേദനെയ കുറിച്ച് എന്റെ വീട്ടുകാരോട് പറഞ്ഞില്ലെങ്കിൽ വേറെ ആരോട് പറയും ? ഇപ്പോൾ വലിയ ഇന്ത്യൻ കുടുംബങ്ങൾ തുടങ്ങി വച്ചൊരു ട്രെൻഡുണ്ട്, വിദേശത്ത് പോയി വിവാഹം നടത്തുക എന്നത്. അത് ആവശ്യമാണോ ?’ പ്രധാനമന്ത്രി ചോദിച്ചു. വിവാഹം പോലുള്ള ആഘോഷങ്ങൾ ഇന്ത്യയിൽ തന്നെ സംഘടിപ്പിച്ചാൽ ആ പണം ഇന്ത്യയ്ക്ക തന്നെ ലഭിക്കും.

രാജ്യം കെട്ടിപ്പടുക്കുന്നതിന്റെ നേതൃത്വം ജനങ്ങൾ തന്നെ ഏറ്റെടുത്താൽ രാജ്യ പുരോഗതിയിൽ നിന്ന് ആർക്കും ഇന്ത്യയെ തടുക്കാൻ സാധിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

Story Highlights: PM Requests Couples To Not Hold Weddings Abroad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here