Advertisement

‘വിഡി സതീശൻ മാടമ്പിയെ പോലെ പെരുമാറുന്നു’; എൽഡിഎഫും യുഡിഎഫും എസ്എൻഡിപിക്ക് ഒന്നും തന്നില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

November 27, 2023
Google News 1 minute Read
vd satheesan vellapally natesan

പ്രതിപക്ഷ നേതാവിനെതിരെ എസ്എൻഡിപി യോഗൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വിഡി സതീശൻ മാടമ്പിയെ പോലെ പെരുമാറുകയാണ്. ജനങ്ങൾ ഇത് വിലയിരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. എൽഡിഎഫും യുഡിഎഫും എസ്എൻഡിപിക്ക് ഒന്നും തന്നില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രതിപക്ഷ നേതാവിന്റെ വാക്കുകളിൽ മാടമ്പിത്തരമാണ്. പല പ്രതിപക്ഷ നേതാക്കളെയും കണ്ടിട്ടുണ്ട്. ജനങ്ങൾ ഇത് വിലയിരുത്തും. എസ് എൻ ഡി പിക്ക് അർഹതപ്പെട്ട അവകാശങ്ങൾ ലഭിക്കുന്നില്ല. പല സമുദായങ്ങളും നിരവധി നേട്ടങ്ങൾ കൊയ്തു. മലപ്പുറത്ത് ഹയർ സെക്കൻഡറി സ്കൂളും കോളജും നൽകിയിട്ടില്ല. മലപ്പുറം ബാലികേറാമലയല്ല. അവിടെയും ഈഴവരില്ലേ?

എൽഡിഎഫും യുഡിഎഫും എസ്എൻഡിപിക്ക് ഒന്നും തന്നില്ല. ഒളിഞ്ഞും തെളിഞ്ഞു കേസ് കൊടുത്തവർ ഉണ്ട്. സ്വയം വമ്പന്മാരും കൊമ്പന്മാരും എന്ന് കരുതിയവർ. അവർക്ക് തിരിച്ചടിയേറ്റു. പലതരത്തിലും ബുദ്ധിമുട്ടിച്ചു. അവർക്ക് ഗുരുദേവൻ മാപ്പ് നൽകട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights: vd satheesan vellapally natesan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here